✍️ സി.ആർ.സുരേഷ്
കൂലിപ്പണിക്കാരനിൽനിന്നു വഴിവാണിഭക്കാരനിലേക്കും കോലാറിലെ സ്വർണ ഖനിയിൽ കരാറുകാരനായും പിന്നീട് ഇന്ന് കാണുന്ന നാം ഒരുപാടു പരീക്ഷകൾക്ക് വരച്ച ഇപ്പോൾ അതിദേശീയവാദികൾ വിവാദമാക്കുന്ന പാഴ്വരകളുടെ ഉപജ്ഞാതാവായ ഇന്ത്യാചരിത്രത്തിലെ ഏറ്റവും പ്രഗത്ഭരായ ഭരണകർത്താക്കളിൽ ഒരാളായിരുന്നു മലയാളിയായ വാപ്പാലക്കളം പങ്കുണ്ണി മേനോൻ എന്ന വി.പി.മേനോൻ (1894 – 1966)
ബ്രിട്ടൻ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകിയപ്പോൾ അധികാര കൈമാറ്റത്തിനുള്ള പദ്ധതിയുടെ കരടുരേഖ തയ്യാറാക്കിയതും സർദാർ വല്ലഭായ് പട്ടേലിന്റെ വലംകൈയായി നിന്ന് നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചതും അദ്ദേഹമായിരുന്നു. വൈസ്രോയി മൗണ്ട് ബാറ്റന്റെ പദ്ധതി സ്വീകാര്യമല്ലെന്ന് നെഹ്റു പ്രഖ്യാപിച്ചതോടെയാണ് മേനോന്റെ പദ്ധതിക്ക് പ്രസക്തിക്ക് കൈവന്നത്.

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനടുത്തുള്ള കോതകുറിശ്ശിയിൽ ജനനം.1914-ൽ ബ്രിട്ടീഷ് സർക്കാരിന്റെ വേനൽക്കാല തലസ്ഥാനമായ ഷിംലയിൽ സെക്രട്ടേറിയറ്റിലെ സെൻട്രൽ റേക്കോഡ്സ് വിഭാഗത്തിൽഡെസ്പാച്ച് ക്ലാർക്കായി നിയമിതനായതോടെയാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. രേഖകളുടെ കാര്യത്തിൽ വൈദഗ്ദ്യം കാണിച്ച അദ്ദേഹം പിന്നീട് ഈ വിഭാഗത്തിൽ സൂപ്രണ്ടായി.
ഇതിനുമുമ്പ് ഷൊർണൂരിലെ ഓട്ടുകമ്പനിയിൽ കൂലിപ്പണിക്കാരനും കോലാറിലെ സ്വർണ ഖനിയിൽ കരാറുകാരനും മുംബൈയിൽ വഴിവാണിഭക്കാരനുമായിരുന്നു.
1917-ൽ ഭരണപരിഷ്കാരങ്ങളെപ്പറ്റി ചർച്ച ചെയ്യാൻവന്ന എഡ്വിൻ മൊണ്ടേഗുവിന്റെ റിഫോംസ് ഓഫീസിൽ അസിസ്റ്റന്റ് സെക്രട്ടറിയും പിന്നീട് സെക്രട്ടറിയുംമായി.1930-ൽ ഇതിനെക്കുറിച്ചുള്ള വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു.
ദ സ്റ്റോറി ഓഫ് ഇന്റഗ്രേഷൻ ഓഫ് ഇന്ത്യ, ട്രാൻസ്ഫർ ഓഫ് പവർ എന്നീ ആധികാരിക ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

