Sat. Nov 21st, 2026

“കാപ്പിയിൽ വിസ്കി ഒഴിച്ച് കൊടുത്ത് വീണ്ടും മലയാളി വൈദീകരുടെ വിശുദ്ധ പീഡനം- കടലിനക്കരെ” എന്ന തലക്കെട്ടിൽ ന്യൂസ് ഗിൽ ഡിസംബർ 19 ന് പ്രസിദ്ധീകരിച്ച വാർത്ത കണ്ട് വൃണം പൊട്ടി ന്യൂസ് ഗിൽ എഡിറ്റർക്കും ഫ്രാൻസിസ് ജോയിക്കുമെതിരെ വീണ്ടും വൃണക്കേസുമായി പീഡന ആരോപണത്തിൽ പ്രതികളായ വികാരിമാർ പോലീസിനെ സമീപിച്ചു. പീഡനത്തിന് ഇരയായ സ്ത്രീ സ്വന്തം ഫെയ്‌സ്‌ബുക്കിൽ ഇട്ട അച്ചന്മാരുടെ തുണിയില്ലാത്ത ഫോട്ടോയും വാട് സ് ആപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും സഹിതം ഒരു ഇംഗ്ളീഷ് മാധ്യമം നൽകിയ വാർത്തയുടെ മലയാളം ട്രാൻസ്‌ലേഷൻ മാത്രമായിരുന്നു അത്.

പീഡന ആരോപണം നിഷേധിക്കുന്നില്ലെങ്കിലും തങ്ങളുടെ ഫോട്ടോ ഉപയോഗിച്ച് വർത്തയടിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു മതവികാരം വൃണപ്പെടുത്തി എന്നാണ് കേസ്. ഞങ്ങൾ ഇംഗ്ലീഷ് മാധ്യമങ്ങൾ ഉപയോഗിച്ച വികാരിമാരുടെ തുണിയില്ലാത്ത ഫോട്ടോസ് ആരെങ്കിലും റിപ്പോർട്ട് ചെയ്താൽ ഫെയ്‌സ്‌ബുക്ക്‌ ബ്ലോക്ക് ചെയ്യും എന്നതുകൊണ്ട് വികാരിമാരുടെ തുണിയുടുത്ത ഫോട്ടോ കവർ പിക്ച്ചർ ആക്കി എന്നൊരു അപരാധമേ ചെയ്തുളളൂ. ഞങ്ങളുടെ ലിങ്ക് ആകുമ്പോൾ റിപ്പോർട്ട് ചെയ്യാൻ ആളുകൾ ധാരാളം ഉണ്ടല്ലോ?

കുപ്രസിദ്ധമായ മാന്തവാടി രൂപതയിലെ നോർബെർട്ടയിൻ സന്ന്യാസ സമൂഹത്തിൽ നിന്നും സൗത്ത് ആഫ്രിക്കയിലെ കേപ് ടൗൺ അതിരൂപതയുടെ കീഴിൽ ജോലിചെയ്യുന്ന വൈദീകരാണ് പീഡനകേസിലെ ആരോപണവിധേയരായ ( Fr. Subeesh John Kalapurackal O Praem, Fr. Sebastian Pettapuzha (Fr. Siju) O Praem) വികാരിമാർ.

സീറോ മലബാർ സഭയിലെ തലശ്ശേരി അതിരൂപതയുടെ കീഴിലെ കണ്ണൂർ മുണ്ടന്നൂർ സെന്റ് അൽഫോൻസാ ഇടവകയിൽ നിന്നുള്ള ഫാദർ സിജു പെട്ടപ്പുഴ എന്നറിയപ്പെടുന്ന Fr. Sebastian Pettapuzha (42) എന്ന നോർബെർടൈൻ സന്ന്യാസ വൈദീകനെതിരെയും, തലശ്ശേരി അതിരൂപതയുടെ കീഴിൽതന്നെയുള്ള കണ്ണൂർ മണിപ്പാറ സെൻറ് മേരിസ് പള്ളി ഇടവകയിൽ പെട്ട കളപ്പുരക്കൽ സുബീഷ് എന്ന നോർബെർടൈൻ സന്ന്യാസ വൈദീകനെതിരെയുമാണ് ലൈംഗീക ആക്രമണം ആരോപിക്കപ്പെട്ടത്. ഇവരാണ് ഇപ്പോൾ കണ്ണൂർ എസ് പി ക്ക് പരാതി നൽകിയിരിക്കുന്നത്.

കാപ്പിയിൽ വിസ്കി ഒഴിച്ച് കൊടുത്ത് യുവതിയെ ബലാൽക്കാരം ചെയ്‌തെന്നും, ഇവർ നൈറ്റ് ക്ലബ്ബ്കളിൽ സ്ഥിരം സന്ദർശകരാണെന്നും ആരോപിച്ച് യുവതി ഇട്ടിരുന്ന ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റുകൾ ചുവടെ ചേർത്തിട്ടുണ്ട്. ഈ വിഷയത്തെ ക്കുറിച്ച് കേപ് ടൗൺ രൂപതാ അധ്യക്ഷന് ഇമെയിൽ പരാതി അയച്ചെങ്കിലും ഇതുവരെ പുരോഹിതർക്കെതിരെ യാതൊരു നടപടികളും കൈക്കൊണ്ടില്ല എന്നും, രൂപതാ അധികാരികളെ കാണാൻ സമ്മതിക്കുന്നില്ല എന്നും യുവതി ആരോപണത്തിൽ പറയുന്നു. കൂടാതെ മറ്റൊരു മലയാളി വൈദീകനുമായി (Fr. Job Kaleekaparampil MSFS) പീഡനത്തെക്കുറിച്ച് സംസാരിച്ചെങ്കിലും “എനിക്കൊന്നും ചെയ്യാൻ കഴിയില്ല” എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു എന്ന് യുവതി പോസ്റ്റിൽ പറയുന്നു. തനിക്ക് നീതി ലഭിക്കാൻ ഇനിയും കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്ന് പ്രഖ്യാപിച്ച് യുവതി കുറെ അച്ചന്മാരുടെ വാട്സ് ആപ്പ് ലീലാവിലാസങ്ങളുടെ സ്‌ക്രീൻ ഷോട്ടുകളും പോസ്റ്റ് ചെയ്തിരുന്നു. അതിൽ സഭ്യമായ ചിലതും ചുവടെ ചേർക്കുന്നു.(കൂടുതൽ തെളിവ് ആവശ്യമെങ്കിൽ ലഭ്യമായ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ച് A സർട്ടിഫിക്കറ്റ് കിട്ടാൻ സാധ്യതയുള്ള മറ്റൊരു ലിങ്ക് പ്രസിദ്ധീകരിക്കാൻ ഞങ്ങളെ നിർബന്ധിതരാക്കരുത്.)

ഒരു വാർത്ത മലയാളത്തിലേക്ക് ട്രാൻസ്‌ലേറ്റ് ചെയ്ത് പ്രസിദ്ധീകരിക്കാൻ ഉള്ള അവകാശം ഒരു മാധ്യമം എന്നനിലയിൽ ഞങ്ങൾക്കുണ്ട്. അത് കണ്ട് കുഞ്ഞാടുകൾക്കോ മുട്ടനാടുകൾക്കോ വൃണം പൊട്ടിയെങ്കിൽ പൊട്ടിക്കോളുക. ഞങ്ങൾ നിയമപരമായി നേരിട്ടുകൊള്ളാം എന്നാണ് ഇതേസംബന്ധിച്ച് പറയാനുള്ളത്. നിങ്ങൾക്ക് വൃണപ്പെടാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെ ഞങ്ങൾക്ക് മാധ്യമ സ്വാതന്ത്ര്യവും ഉണ്ടെന്ന് മുട്ടനാടുകളും കുഞ്ഞാടുകളും മനസിലാക്കുക. ദുരിതാശ്വാസ ക്യാമ്പിൽ 70 രൂപ ഓട്ടോക്കൂലി പിരിച്ച  മനുഷ്യൻറെ ഫോട്ടോയും വീഡിയോയും മുതൽ 100 രൂപ മോഷ്ടിച്ചെന്ന് ആരോപിക്കപ്പെടുന്ന പോക്കറ്റടിക്കാരനൊപ്പം വരെ ഫോട്ടോയെടുത്ത് പത്രത്തിൽ കൊടുക്കുന്ന എസ്‌ഐമാർ വരെയുള്ള കേരളത്തിൽ ലൈംഗീകാരോപണ വിധേയരായ രണ്ടുവൈദീകരുടെ ഫോട്ടോ പ്രസിദ്ധീകരിച്ചതുകൊണ്ട് ഉണ്ടാകുന്ന കേസുകൾ നേരിടാനാണ് തീരുമാണെമെന്ന് ന്യൂസ്‌ഗിൽ ഡയറക്റ്റർ പ്രൊഫ. ഫ്രാൻസിസ് സേവ്യർ വ്യക്തമാക്കി.