സ്ത്രീ നവോത്ഥാനത്തിന്റെ ആഴവും പരപ്പും കണ്ട് ഞാൻ അന്തം വിട്ടു നിൽക്കുകയാണെന്ന് കഴിഞ്ഞ ദിവസം പോലീസ് അതിക്രമത്തിന് ഇരയായ ശ്രീജ നെയ്യാറ്റിൻകരയുടെ ഫെയ്സ് ബുക്ക് കുറിപ്പ്. കഴുത്തിനു ചുറ്റും വേദനയാണ്. മാറിൽ നീലിച്ച പാടുകളും നീരും ഇടതുകൈ താഴ്ത്തിയിടാൻ പറ്റുന്നില്ല. ഇതൊക്കെയും സമ്മാനിച്ചത് സ്ത്രീ നവോത്ഥാന നായകൻ പിണറായി വിജയന്റെ കീഴിലുള്ള കാക്കി ചെന്നായ്ക്കളാണല്ലോ എന്നോർക്കുമ്പോൾ ആ ഈ നെറികേട് കാണിച്ച പോലീസുകാരികളുടെ മുഖത്തേക്ക് കാർക്കിച്ചൊന്നു തുപ്പാൻ തുനിഞ്ഞതാണ് പക്ഷേ സ്ത്രീയുടെ മുഖത്തേക്ക് തുപ്പാൻ എന്തുകൊണ്ടോ തോന്നിയില്ല. ആ തോന്നൽ പക്ഷേ എപ്പോഴും ഉണ്ടാകണമെന്നുമില്ലെന്ന് ശ്രീജ കൂട്ടിച്ചേർത്തു

ശ്രീജ നെയ്യാറ്റിന്കരയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
കഴുത്തിനു ചുറ്റും വേദനയാണ്… മാറിൽ നീലിച്ച പാടുകളും നീരും ഇടതുകൈ താഴ്ത്തിയിടാൻ പറ്റുന്നില്ല… ഇതൊക്കെയും സമ്മാനിച്ചത് സ്ത്രീ നവോത്ഥാന നായകൻ പിണറായി വിജയന്റെ കീഴിലുള്ള കാക്കി ചെന്നായ്ക്കളാണല്ലോ എന്നോർക്കുമ്പോൾ ആ സ്ത്രീ നവോത്ഥാനത്തിന്റെ ആഴവും പരപ്പും കണ്ട് ഞാൻ അന്തം വിട്ടു നിൽക്കുകയാണ്…
രണ്ട് പതിറ്റാണ്ടോളം പ്രായമുണ്ടെന്റെ പൊതുപ്രവർത്തന സമര ജീവിതത്തിന് ….
അതിൽ എത്രയോ തവണ പോലീസ് മർദ്ദനവും ചാരായ – മണൽ മാഫിയകളുടെ മർദ്ദനവും ഏറ്റിട്ടുണ്ട്….
മർദ്ദനത്തിൽ നടുവിനേറ്റ ക്ഷതം കാരണം ആഴ്ചകളോളം ആശുപത്രിയിൽ കിടന്നിട്ടുണ്ട്…
അതിന്റെ പരിണിതഫലം ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നുമുണ്ട്…
പെൺ പോലീസിൽ നിന്ന് മാത്രമല്ല ആൺപോലീസിൽ നിന്നും മർദ്ദനം ഏറ്റിട്ടുണ്ട്…
പക്ഷേ സമാനതകളില്ലാത്ത ആക്രമണമാണ് ഞാൻ ഇന്നലെ നേരിട്ടത്…
വനിതാ പോലീസുദ്യോഗസ്ഥർ വളഞ്ഞു നിന്ന് രണ്ടു കൈകളും ബലമായി പിടിച്ചു വയ്ക്കുക എന്നിട്ടു കഴുത്തു ഞെരിച്ചും മാറിൽ അള്ളിപ്പിടിച്ചും കൈകാര്യം ചെയ്യുക…
എന്തിനെന്നോ വാളയാർ വിഷയത്തിൽ പോലീസും പ്രോസിക്യൂട്ടറും കളിച്ച നെറികെട്ട കളിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വച്ച് പുറത്തുപോകണം എന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചതിന്…
അക്ഷരാർത്ഥത്തിൽ വനിതാ പോലീസ് അപമാനിക്കുക തന്നെയാണ് ചെയ്തത്…
പുരുഷൻ ഇങ്ങനൊക്കെ ചെയ്താൽ മാത്രമല്ല സർ ഞങ്ങൾ സ്ത്രീകൾക്ക് അഭിമാനക്ഷതം ഉണ്ടാകുന്നത്…
അനുവാദമില്ലാതെ ഞങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ ആര് കൈവച്ചാലും ഞങ്ങൾക്കപമാനമാണ് അതിൽ ലിംഗവ്യത്യാസമൊന്നുമില്ല…
ഈ നെറികേട് കാണിച്ച പോലീസുകാരികളുടെ മുഖത്തേക്ക് കാർക്കിച്ചൊന്നു തുപ്പാൻ തുനിഞ്ഞതാണ് പക്ഷേ സ്ത്രീയുടെ മുഖത്തേക്ക് തുപ്പാൻ എന്തുകൊണ്ടോ തോന്നിയില്ല…
ആ തോന്നൽ പക്ഷേ എപ്പോഴും ഉണ്ടാകണമെന്നുമില്ല…
കഴുത്തിനു ചുറ്റും വേദനയാണ്…
മാറിൽ നീലിച്ച പാടുകളും നീരും ഇടതുകൈ താഴ്ത്തിയിടാൻ പറ്റുന്നില്ല…
ഇതൊക്കെയും സമ്മാനിച്ചത് സ്ത്രീ നവോത്ഥാന നായകൻ പിണറായി വിജയന്റെ കീഴിലുള്ള കാക്കി ചെന്നായ്ക്കളാണല്ലോ എന്നോർക്കുമ്പോൾ ആ സ്ത്രീ നവോത്ഥാനത്തിന്റെ ആഴവും പരപ്പും കണ്ട് ഞാൻ അന്തം വിട്ടു നിൽക്കുകയാണ്…
ഭാഗ്യം ഇത്രയല്ലേ സംഭവിച്ചുള്ളൂ…
ഇതേ സ്ത്രീ നവോത്ഥാന നായകന്റെ ഒത്താശയോടെ ഈ ഭരണകാലത്ത് തണ്ടർ ബോൾട്ട് രണ്ട് സ്ത്രീകളുടെയടക്കം ഏഴു മനുഷ്യരുടെ നെഞ്ചും തലയും തുരന്നാണ് കൊന്നു കളഞ്ഞത്…. അതുപോലൊന്നും സംഭവിച്ചില്ലല്ലോ എന്നാശ്വസിക്കാം…

