Sat. Nov 14th, 2026

ന്യൂഡൽഹി: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന് (എസ്.എസ്.ആർ) ശേഷം ഒൻപത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ വോട്ടർമാരുടെ എണ്ണത്തിൽ 0.1 മുതൽ 3 ശതമാനം വരെ വർധനവ് രേഖപ്പെടുത്തി. എസ്.ഐ.ആർ നടപടികൾക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നതിന് പിന്നാലെയാണ് കമ്മീഷൻ പ്രത്യേക സംക്ഷിപ്ത പുതുക്കൽ പ്രഖ്യാപിച്ചത്. പുറത്തുവന്ന കണക്കുകൾ പ്രകാരം 3 ശതമാനം വർധനവോടെ ഗോവയാണ് മുന്നിൽ. രാജസ്ഥാനിൽ 2.2 ശതമാനവും (ഏകദേശം 11 ലക്ഷം വോട്ടർമാർ), കേരളത്തിലും മധ്യപ്രദേശിലും 1.5 ശതമാനവും, പുതുച്ചേരിയിൽ 1.3 ശതമാനവും വോട്ടർമാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.

നേരത്തെ നടന്ന നടപടികളിൽ വോട്ടർമാർ വ്യാപകമായി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് ബലം നൽകുന്നതാണ് പുതിയ കണക്കുകളിലെ ഈ കുതിപ്പ്. നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് പട്ടികയിന്മേൽ വോട്ടർമാർക്ക് പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ വോട്ടർ പട്ടിക തയ്യാറാക്കി പുറത്തുവിടുക.

Content Highlights: Following the Special Summary Revision (SSR) of the electoral rolls, the draft electoral rolls published by the Election Commission across nine states and Union Territories have shown an increase in the number of voters, ranging from 0.1 to 3 percent.





 

Leave a Reply