Sun. Nov 22nd, 2026

ഭവനഭേദനത്തിന് നേതൃത്വം കൊടുത്ത യുവമോർച്ചനേതാവിനെ പോലീസ് കൈകാര്യം ചെയ്തതിൽ പ്രതിഷേധിച്ച് നാളെ ഞായറഴ്ചത്തെ ‘കൊലസ്ത്രീ’സമരം ഒരു ചെയ്ഞ്ചിന് അയ്യപ്പ ഹർത്താൽ ആക്കിയവിവരം ഭക്തജനങ്ങളെ അറിയിച്ചുകൊള്ളുന്നു.

പത്തനംതിട്ട ജില്ലയിൽ നാളെ ഹർത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തു. യുവമോർച്ച മാർച്ചിനിടെ സംസ്ഥാന അദ്ധ്യക്ഷൻ പ്രകാശ് ബാബുവിന് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിലാണ് പ്രകാശ് ബാബുവിന് മർദ്ദനമേറ്റത്. പൊലീസ് ബാരിക്കേഡ് ഭേദിച്ച് പ്രവർത്തകർ വീട്ടിലേക്ക് തള്ളി കയറാൻ ശ്രമിക്കുന്നതിനിടെയാണ് പ്രകാശ് ബാബുവിന് പരിക്കേറ്റത്.