Sun. Nov 22nd, 2026

സുഭാഷ്, തെക്കേക്കര 

അയ്യപ്പൻറെ ബ്രഹ്മചര്യം സംരക്ഷിക്കാൻ സർക്കാരിനെതിരെ പന്തളം രാജകൊട്ടാരത്തിൻറെ പടപ്പുറപ്പാടിന് പടയാളികളാകുന്ന പട്ടികജാതിക്കാരാ, ഈഴവ പിന്നോക്കക്കാരാ, ഇവരേ നിങ്ങൾക്കറിയുമോ? ചെട്ടികുളങ്ങരയിലെ (1) കീഴ്ശാന്തിക്കാരൻ സുധി കുമാർ, ഇപ്പോഴും ചുറ്റമ്പലത്തിന് പുറത്ത് വടക്കേ തിടപ്പള്ളിയിൽ ജോലി. (2) സർക്കാർ അബ്രാഹ്മണ ശാന്തിനിയമം നടപ്പാക്കിയതിലൂടെ നിയമനം ലഭിച്ച 5 പട്ടികജാതിക്കാരുടെ കൂട്ടത്തിൽ ഒന്നാം റാങ്കുകാരൻ സംസ്കൃതത്തിൽ MAബിരുദധാരി,യദുകൃഷ്ണ, തിരുവല്ലാ വളഞ്ഞവട്ടം ക്ഷേത്രത്തിൽ ശാന്തിക്കാരനായി, പിടിച്ചു നിൽക്കാനാകാതെ സ്വദേശമായ പാലക്കാട്ടേക്ക് വണ്ടി കയറി.

ഇവർക്കെതിരായി ഈ നാട്ടിലെ ക്ഷേത്രങ്ങളുടേയും, ആചാരങ്ങളുടെയും അവകാശികളെന്നു പറഞ്ഞു നടക്കുന്നവർക്ക്,കൂട്ടുനിന്നു കൊണ്ട്. സംഘ പരിവാർ നടത്തിയ പ്രതിഷേധ ങ്ങൾ എല്ലാവരും മറന്നു അല്ലേ?

സർക്കാർ നടപ്പാക്കിയ രണ്ടാം ക്ഷേത്രപ്രവേശന വിളംബരം എന്ന് വിശേഷിപ്പിക്കാവുന്ന അബ്രാഹ്മണ ശാന്തിനിയമനം ചിലരുടെ ഒക്കെ ഉറക്കം നഷ്ടപ്പെടുത്തി, ചിലരുടെ കക്ഷത്തിലിരുന്നത് പലതും നഷ്ടപ്പെട്ടു, അന്നു തുടങ്ങിയതല്ലേ ഈ സർക്കാരിനെതിരെയുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള പോരാട്ടം?

ശബരിമല സ്ത്രീ വിഷയത്തിലെ സുപ്രിം കോടതി വിധി ,RSS ഉം,കേന്ദ്രം ഭരിക്കുന്ന BJPയും അനുകൂലിക്കുന്നു, എന്നിട്ടും ഇതെല്ലാം LDF സർക്കാരിൻറ്റെ തലയിൽ കെട്ടിവെച്ച് പടയൊരുക്കാൻ തയ്യാറെടുക്കുന്നവർക്ക് ചുട്ടു പിടിച്ചു കൊടുക്കുന്നവരുടെ തോളിൽ കൈയ്യിട്ടു നടക്കുന്നവരെ, ഇതുവെറും സ്ത്രീ പ്രവേശന വിഷയം മാത്രമായി കാണരുത് ഇതിൽ കൃത്യമായ രാഷ്ട്രീയവും മറ്റു പല താൽപര്യങ്ങളുമുണ്ട്.

പരീക്ഷ എഴുതിയ441 പേരിൽ ദെവസ്വം റിക്രൂട്ട്മെന്റ് ബോഡ് ശിപാർശ ചെയ്ത് നിയമനം ലഭിച്ച62 പേരിൽ യദുകൃഷ്ണ ഉൾപ്പടെ ഉള്ള 5 പട്ടി ജാതിക്കാരായ ശാന്തിക്കാർ ഇന്ന് എവിടെ? മറ്റ് 30 പിന്നോക്ക വിഭാഗക്കാർ എവിടെ? ഇവരൊക്കെ ജീവി ചിരിപ്പുണ്ടോ എന്നു പോലും തിരക്കാതെ പന്തളം കൊട്ടാരത്തിൻറെ പടയാളികളാകാൻ തയ്യാറെടുക്കുന്നവരെ …….ലജ്ജ തോനുന്നു.

ക്ഷേത്ര പ്രമേശന വിളംബരവും, ദേവസ്വം ബോഡുകളും ഒക്കെ ഉണ്ടായി നാളുകൾ ഇത്ര ആയിട്ടും, (ഞാനും കൂടി ഉൾപ്പെടുന്ന ) നിങ്ങൾ ഇന്നും പടിക്ക് പുറത്തു തന്നെ എന്ന് തെളിയിക്കുന്ന കണക്കുകൾ തിരു വിതാംകൂർ ദേവസ്വം ജീവനക്കാരുടെ കണക്ക് നോക്കിയാൽ മനസിലാകും, 7500 ജീവനക്കാരിൽ, വെറും 200+20 പേർ മാത്രമാണ് പിന്നോക്കക്കാരൻ, മനസിനുള്ളിൽ തീണ്ടാപാടകലം ഇപ്പോഴും സൂക്ഷിച്ചു കൊണ്ട് നിനക്കൊക്കെ അമ്പലത്തിൽ എന്ത് കാര്യം എന്ന് മനസിൽ മന്ത്രിക്കുന്നവരോട് എന്തിനീ ചെങ്ങാത്തം?