Friday, May 7, 2021

Latest Posts

വര്‍ഗ്ഗീയ ധ്രൂവീകരണ വിഷവിത്ത് പാകിയത് ഈ ബ്രാഹ്മണ പരിഷയും ചില മാധ്യമങ്ങളും

ഈ ക്യാൻസറിനെ തിരിച്ചറിയുക. കാലങ്ങളായി നിലവിലുള്ള ഒരു ദുഷ്പ്രവണത നിയമത്തിന്റെ ഇടപെടലിലൂടെ ഇല്ലാതാവുന്നു എന്ന രീതിയിൽ കണ്ട് കേരളത്തിലെ ഹിന്ദു സമൂഹവും പൊതു സമൂഹവും അതിനോടൊപ്പം നിൽക്കുമായിരുന്നു. നിയമത്തിന്റെ കണക്കിലായതുകൊണ്ട് രാഷ്ട്രീയക്കാർ സന്തോഷത്തോടെ കൈ കഴുകി കാര്യം നടത്തിയേനെ. എന്നാൽ ശബരിമലയുടെ കുത്തകാവകാശം സ്വയം ഏറ്റെടുത്ത രാഹുൽ ഈശ്വറെന്ന ‘ടെലിവിഷൻ അവതാരമായ ‘ ബ്രാഹ്മണ പരിഷയാണ് സാമൂഹ്യവിരുദ്ധരെ ഇളക്കിവിട്ടത്.അതിന് കൂട്ടുനിന്നത് ചില മാധ്യമങ്ങളും

രാഹുൽ ഈശ്വറെന്ന ‘ടെലിവിഷൻ അവതാരം’ ചെറിയ സമയം കൊണ്ട് കാര്യങ്ങളെ കുഴച്ചു മറിച്ചു.പിന്നെ ഹിന്ദുത്ത്വത്തിൻറെ മൊത്തക്കുത്തക അവകാശപ്പെടുന്ന പാർട്ടിക്കാ ർക്ക് നോക്കിനിൽക്കാൻ പറ്റില്ലല്ലോ?

വിഷയത്തില്‍ വര്‍ഗ്ഗീയ ധ്രൂവീകരണ സാദ്ധ്യത മുന്നില്‍ കണ്ടുകൊണ്ട് രാഹുല്‍ ഈശ്വര്‍ എന്ന ടെലിവിഷന്‍ അവതാരകന്‍ ആയ ബ്രാഹ്മണ കുബുദ്ധി രംഗത്തെത്തിയതാണ് ആകെ കുഴപ്പമായത്. ഈവിഷയത്തെക്കുറിച്ച് സുധീര്‍ എന്‍.ഇ ഫെസ്ബുക്കിൽ ഇട്ട  പോസ്റ്റ് വൈറലാകുന്നു.

സുധീര്‍ എന്‍.ഇയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ജനാധിപത്യ കേരളത്തിന്റെ മുന്നിലെ ഇപ്പോഴത്തെ പ്രശ്നം രാഹുൽ ഈശ്വറെന്ന ഒരു വ്യക്തി സൃഷ്ടിച്ചതാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധി പൊതുവിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സ്വീകാര്യമായിരുന്നു. എതിർക്കാൻ സാധ്യതയുണ്ടായിരുന്ന ബി.ജെ.പിയും ആർ.എസ്.എസ്സും ആദ്യമേ തന്നെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചതാണ്. പ്രത്യേക നിലപാടുകളൊന്നും ഇല്ലാത്ത കോൺഗ്രസ്സ് സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നു എന്ന് വിധി വന്നയുടനെ പറയുകയും ചെയ്തു . വിധി നടപ്പിലാക്കാനുള്ള കരുത്ത് ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാരിനുണ്ട്. മൊത്തത്തിൽ വളരെ സുഗമമായി അതങ്ങ് നടപ്പിലാക്കപ്പെടുമായിരുന്നു. കാലങ്ങളായി നിലവിലുള്ള ഒരു ദുഷ്പ്രവണത നിയമത്തിന്റെ ഇടപെടലിലൂടെ ഇല്ലാതാവുന്നു എന്ന രീതിയിൽ കണ്ട് കേരളത്തിലെ ഹിന്ദു സമൂഹവും പൊതു സമൂഹവും അതിനോടൊപ്പം നിൽക്കുമായിരുന്നു. നിയമത്തിന്റെ കണക്കിലായതുകൊണ്ട് രാഷ്ട്രീയക്കാർ സന്തോഷത്തോടെ കൈ കഴുകി കാര്യം നടത്തിയേനെ. എന്നാൽ ശബരിമലയുടെ കുത്തകാവകാശം സ്വയം ഏറ്റെടുത്ത രാഹുൽ ഈശ്വറെന്ന ‘ടെലിവിഷൻ അവതാരം’ ചെറിയ സമയം കൊണ്ട് കാര്യങ്ങളെ കുഴച്ചു മറിച്ചു. ഈ വിഷയത്തിന്റെ വർഗീയ ധ്രുവീകരണ സാധ്യത അയാളിലെ അതി ഹൈന്ദവൻ തിരിച്ചറിഞ്ഞു. അതോടെ കോൺഗ്രസ്സും ബി.ജെ.പിയും മലക്കം മറിഞ്ഞു . കമ്മ്യൂണിസ്റ്റു വീടുകളിലെ ഹൈന്ദവ മനസ്സുകളും മറിച്ചു ചിന്തിച്ചു തുടങ്ങി. അതോടെ വോട്ടുബാങ്കിന്റെ മലീമസ ബുദ്ധി എല്ലായിടത്തും പ്രവർത്തനമാരംഭിച്ചു. ഇനി കാര്യങ്ങൾ ഏതെല്ലാം തരത്തിൽ വഴിവിട്ട യാത്രകൾ നടത്തുമെന്ന് കണ്ടറിയണം. ഭരണഘടനയുടെ സംരക്ഷണത്തിലാണ് ഏത് സ്ഥാപനവും വ്യക്തിയും ഈ രാജ്യത്ത് നിലകൊള്ളുന്നത്. അതുകൊണ്ട് തന്നെ ഭരണഘടനയുടെ ധാർമ്മികത എല്ലായിടത്തും എല്ലാവരിലും അനുശാസിക്കപ്പെടും. ഭരണഘടനാപരമായ യുക്തിയെ വെല്ലുവിളിച്ചു കൊണ്ട് ഇനിയങ്ങോട്ട് ഒന്നിനും നിലനില്പില്ല. ചെറിയ കാലതാമസങ്ങൾ ഉണ്ടായേക്കാമെന്നല്ലാതെ. ഇതൊക്കെ നന്നായി അറിയാവുന്ന രാഹുൽ ഈശ്വർ മറ്റൊരു വേഷം കെട്ടി ആടുകയാണ്. ഈ “ടെലിവിഷൻ സൃഷ്ടിക്കു” മുന്നിൽ അടിയറവു വെക്കാനുള്ളതല്ല കേരളത്തിന്റെ നവോത്ഥാന യാത്ര . അയാളെ അവഗണിക്കാനുള്ള കരുത്ത് നമ്മുടെ ജനാധിപത്യം കാണിക്കണം. കേരളം ഇന്നലെകളെ മറന്ന് ” ജെല്ലിക്കെട്ടു “കളുടെ തലത്തിലേക്ക് തരംതാഴരുത്. മുന്നിൽ വന്നു നിൽക്കുന്ന നൈതിക യുക്തിയെ കൊലക്കു കൊടുക്കരുത്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.