കുടുംബ ക്ഷേത്രമായ ചക്കുളത്തുകാവിലെ ആത്മീയ തട്ടിപ്പു കൾക്ക് പ്രൊമോഷൻ നൽകാനായി ആവിഷ്ക്കരിച്ച പൊങ്കാല എന്ന കലാപരിപാടിക്കെതിരെ ആലപ്പുഴ ജില്ലാ കളക്റ്റർക്ക് പരാതി. പ്രമുഖ കാർട്ടൂണിസ്റ്റും റിയിട്ടയേർഡ് അദ്ധ്യാപകനുമായ ആർട്ടിസ്റ്റ് സുമനൻ ആണ് ഭരണഘടനാവിരുദ്ധമായും കോടതിയുത്തരവിനുവിരുദ്ധമായും നടുറോഡിൽ പൊങ്കാല നട ത്തുന്നതിനെതിരെ ആലപ്പുഴ ജില്ലാ കളക്റ്റർ ടി.വി.അനുപമയ്ക്ക് പരാതി നൽകിയത്.
ചക്കുളത്തുകാവിലെ രാധാകൃഷ്ണൻ നമ്പൂതിരിയുടെ വീട്ടുകാർ, അന്ധവിശ്വാസം പ്രചരി പ്പിച്ച്, കോടി ക്കണക്കിനു പണം തട്ടിയെടുക്കുന്നതിനു വേണ്ടി മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ മനുഷ്യാവകാശമായ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞു കൊണ്ടു, 21. കിലോമീറ്റർ ചുറ്റളവിൽ നടുറോഡിൽ പൊങ്കാല ഇടുന്നതിനു് അനുമതി കൊടുത്താൽ കളക്ടറുടെ പേരിൽ കേസ് ഫയൽ ചെയ്യുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

മാത്രമല്ല പൊങ്കാല അടുപ്പിൽ നിന്നും തീ ആളിപ്പടർന്ന് ആരെങ്കിലും മരിക്കാനിടയായാൽ, മന:പ്പൂർവ്വ മായ കൊലക്കുറ്റത്തിന് കേസ് ഫയൽ ചെയ്യുമെന്നും അറിയിച്ചു.ഉച്ചഭാഷിണി ശബ്ദ ശല്യം കർശനമായി തടയുന്നതിനുള്ള കോടതിയുത്തരവു നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എല്ലാ രാഷട്രീ യക്കാരും, സാംസ്കാരിക വീരപ്പന്മാരും ഇതിനെല്ലാം കൂട്ടുനിന്നു വീതം പറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഭരണഘടനാവിരുദ്ധമായും, കോടതിയുത്തരവിനു വിരുദ്ധമായും പൊങ്കാല നടത്താൻ അനുമതി നൽകിയാൽ, ജില്ലാകളക്ടറുടെ പേരിൽ കേസ് ഫയൽ ചെയ്യുന്നതാണെന്ന് അദ്ദേഹം ‘ന്യൂസ് ഗിൽ’ നോട് പറഞ്ഞു.

