വൈശിക തന്ത്രം എന്ന പേരിൽ പത്താം നൂറ്റാണ്ടിലാണ് വേശ്യ പാഠ പുസ്തകം ബ്രാഹ്മണർ പുറത്തിറക്കുന്നത്. ശൂദ്രരെ ഉപയോഗിച്ച് സമ്പന്നരായ (അവർണ / ബൗദ്ധ) പുരുഷമാരെ വശീകരിച്ച് നിർദ്ധനരാക്കാൻ ബ്രാഹ്മണരെ ഉപദേശിക്കുന്ന ഈ ഗ്രന്ഥം ബ്രാഹ്മണരൊഴിച്ച് മറ്റാർക്കും വായിക്കാനുള്ളതായിരുന്നില്ല
പുരാതന ഇന്ത്യയിൽ സവർണ ഹിന്ദു മതത്തിന്റെ വ്യാപനത്തിനായും, ബുദ്ധമത നിർമ്മൂലനത്തിനായും ശൂദ്ര സ്ത്രീകളെ വേശ്യവൃത്തി അഭ്യസിപ്പിക്കുന്നതിനായി ‘കുട്ടനീ മതം’ എന്ന അഭിസാരികകളുടെ സംസ്കൃത ഭാഷയിലുള്ള ശാസ്ത്ര ഗ്രന്ഥം എട്ടാം നൂറ്റാണ്ടിലാണ് എഴുതപ്പെടുന്നത്ത്. കാശ്മീർ രാജാവിന്റെ പ്രധാനമന്ത്രിയായ ഒരു ബ്രാഹ്മണനാണ് ഈ കൃതിയുടെ കർത്താവ്.(ഇദ്ദേഹത്തിന്റെ പേരും കൂടുതൽ വിശദമായ വിവരങ്ങളും മണാളർ/Mananalar ഗൂഗിൾ സേർച്ച് ചെയ്താൽ ലഭ്യമാണ് )
മലയാളത്തിൽ വൈശിക തന്ത്രം എന്ന പേരിൽ പത്താം നൂറ്റാണ്ടിലാണ് വേശ്യ പാഠ പുസ്തകം ബ്രാഹ്മണർ പുറത്തിറക്കുന്നത്. ശൂദ്രരെ ഉപയോഗിച്ച് സമ്പന്നരായ (അവർണ / ബൗദ്ധ) പുരുഷമാരെ വശീകരിച്ച് നിർദ്ദനരാക്കാൻ ബ്രാഹ്മണരെ ഉപദേശിക്കുന്ന ഈ ഗ്രന്ഥം ബ്രാഹ്മണരൊഴിച്ച് മറ്റാർക്കും വായിക്കാനുള്ളതായിരുന്നില്ല. വൈശികതന്ത്രത്തിന്റെ പ്രാക്ടിക്കൽ ട്യൂഷൻ മാസ്റ്റർമാരായി മുന്തിയ ഒരു ശൂദ്ര ജാതി തന്നെ ബ്രാഹ്മണർ കേരളത്തിൽ സൃഷ്ടിച്ചിരുന്നു. മണാളർ എന്നായിരുന്നു ആ ശൂദ്രന്റെ പേര് എന്ന് കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിയുടെ നയന്മാരുടെ പൂർവ്വ ചരിത്രം എന്ന കൃതിയിൽ പ്രഥമ നിഷേകം എന്ന അദ്ധ്യായത്തിൽ പറയുന്നു.
കേരളത്തിലെ അവർണ (ഈഴവ / വിശ്വകർമ്മ / അരയർ) സമൂഹത്തിലെ സമ്പന്നരായവരെ വശീകരിച്ച് കൂത്തുപാള എടുപ്പിക്കാനും അവർണ പ്രമുഖരെ കുറുപ്പ്, പണിക്കർ, പിള്ള, മേനോൻ, നമ്പ്യാർ, ശാഖ്യാർ തുടങ്ങിയ സ്ഥാനപ്പേരകളും പ്രത്യേക പദവികളും നൽകി അവരെ ശൂദ്ര ജാതിയിലേക്ക് ഉൾചേർക്കാനും സഹായിച്ചത് കെവശ്യക തന്ത്ര നിപുണകളായിരുന്ന കുട്ടത്തി, അച്ചി, തേവി, കൂത്തച്ചി, തേവിടിശ്ശി, പൊലിയാടിച്ചി, ആത്തച്ചി, തങ്കച്ചി, അമ്മ… തുടങ്ങിയ ബഹുമാന്യ നാമങ്ങളിൽ പണ്ട് അറിയപ്പെട്ടിരുന്ന വേശ്യ വൃത്തിയുടെ പ്രഫഷണലുകളുടെ നൈപുണ്യം ബ്രാഹ്മണ മന്ത്രവാദികളും പുരോഹിതരും ഉപയോഗിച്ചിരുന്നു എന്ന ചരിത്ര വസ്തുത മറക്കാവുന്നതല്ല.
രാജഭരണം പോയാലും ശൂദ്ര സേവന സംഘടനയും സവർണ അധീശത്വ ശീലങ്ങളും കുടുംബത്തിൽ പിറന്നവരുടെയും കമ്മ്യൂണിസ്റ്റ് പരമ്പര്യത്തിന്റെയും പൊയ്മുഖം അണിഞ്ഞ് ഭരണയന്ത്രത്തെയും പൊതുജന ബോധത്തെയും നോക്കുകുത്തിയാക്കി തങ്ങളുടെ മഹത്തായ പൈതൃകം പുറത്തെടുക്കുന്നത് ഈ വസ്തുനിഷ്ഠ ചരിത്രങ്ങൾ നമ്മുടെ പാo പുസ്തകങ്ങളിൽ നിന്നും മറച്ചു പിടിക്കാൻ (തിരുവനന്തപുരം ആസ്ഥാനമായതിനാൽ ) സവർണ സാമൂഹ്യ വ്യവസ്ഥിതിക്ക് അനായാസം കഴിയുന്നു എന്നതാണ് യാഥാർത്ഥ്യം.
വേശ്യാ പാഠപുസ്തകം: പ്രൊഫ. സുന്ദരം ധനുവച്ചപുരത്തിന്റെ ‘വൈശിക തന്ത്രം’ പഠനവും വ്യാഖ്യാനവും

