Tue. Jul 28th, 2026

ടി. മുരളി

സൈന്യമില്ലാതെ, സാഹിത്യ കൃതികൾ കൊണ്ട് മാത്രം ഒരു വിശാല രാജ്യത്തെ ജനങ്ങളെ പൗരോഹിത്യ ഭക്തിയിലൂടെയും ശൃംഗാരത്തിലൂടെയും ധാർമ്മികമായി ജീർണ്ണിപ്പിച്ച് സമ്പത്ത് ക്ഷയിപ്പിച്ച് ആത്മാഭിമാനം നഷ്ടപ്പെടുത്തി എങ്ങിനെ ജാതീയ /സവർണ്ണ സാമൂഹ്യ വ്യവസ്ഥിതിയുടെ ചട്ടുകങ്ങളാക്കാം എന്നു തെളിയിക്കുന്ന താന്ത്രികമായ അനേകം സാഹിത്യ ഗ്രന്ഥങ്ങളിലൊന്നാണ് വൈശിക തന്ത്രം !

മുതിർന്ന വേശ്യ തന്റെ ഇളം തലമുറക്കാരിയായ യുവതിയെ/ കൗമാരക്കാരിയെ തങ്ങളുടെ കുലധർമ്മമായ വേശ്യാവൃത്തിയുടെ വിവിധ വശങ്ങളെക്കുറിച്ച് പഠിപ്പിച്ചു കൊടുക്കുന്ന വിധം തയ്യാറാക്കിയിട്ടുള്ള ഈ കാവ്യങ്ങൾ ബ്രാഹ്മണരെ വേശ്യകളുടെ പ്രലോഭനങ്ങളിൽ നിന്നും രക്ഷിക്കാനായുള്ള തിരിച്ചറിവിനായി ബ്രാഹ്മണരാൽ രചിക്കപ്പെട്ടതാണെന്ന അവകാശവാദം നടത്തി വേശ്യാവൃത്തി പ്രചരിപ്പിക്കുന്നതിന്റെ കുറ്റബോധത്തിൽ നിന്നും ബ്രാഹ്മണ്യ പൗരോഹിത്യത്തെ രക്ഷപ്പെടുത്തുന്ന തന്ത്രവും ഈ ഗ്രന്ഥങ്ങളിൽ കാണാം.

വാത്സ്യായനന്റെ കാമസൂത്രത്തിനു ശേഷം എട്ടാം നൂറ്റാണ്ടിൽ കാശ്മീർ രാജാവിന്റെ ബ്രാഹ്മണനായ പ്രധാനമന്ത്രിയായിരുന്ന ദാമോദര ഗുപ്തനാണ് ആദ്യത്തെ വൈശികതന്ത്ര കർത്താവായി അറിയപ്പെടുന്നത് . ‘കുട്ടനീ മതം’ എന്നാണ് ആ സംസ്കൃത വൈശിക ഗ്രന്ഥത്തിന്റെ പേര്. അതുപോലെ കല്യാണമല്ലന്റെ ‘അനംഗ രാഗവും’, ക്ഷേമേന്ദ്രന്റെ ‘സമയ മാതൃകയും ‘ അക്കാലത്ത് സമ്പന്നരായ വേശ്യകൾക്ക് ഇഷ്ടപ്പെട്ട സംസ്കൃത ഭാഷയിലുള്ള വൈശിക തന്ത്രഗ്രന്ഥങ്ങളായിരുന്നത്രേ !

അതിന്റെ ചുവടുപിടിച്ച് ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ വേശ്യാവൃത്തിയെ മഹത്വപ്പെടുത്താനും പ്രചരിപ്പിക്കാനും അനവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്.

മഹാകവി ഉള്ളൂർ ലക്ഷണമൊത്ത മണിപ്രവാള കാവ്യ ഗ്രന്ഥമായി വിശേഷിപ്പിക്കുന്ന ‘വൈശിക തന്ത്രം’ കേരളത്തിൽ വേശ്യാവൃത്തി കുലത്തൊഴിലായി പ്രചരിപ്പിക്കാനായി രചിക്കപ്പെട്ട അതി മനോഹരമായ കാവ്യമാണ്. മണിപ്രവാള – മലയാള വൈശിക തന്ത്ര ഗ്രന്ഥത്തിൽ അശ്ലീലമൊന്നും തന്നെയില്ല. എങ്ങിനെ ധനികരായ പുരുഷന്മാരുടെ സമ്പത്ത് വശീകരണത്തിലൂടെയും പ്രണയതന്ത്രങ്ങളിലൂടെയും സ്വന്തമാക്കാം എന്നു വേശ്യയായ അമ്മ മകളെ ഉപദേശിക്കുന്ന രീതിയിലാണ് കാവ്യം രചിച്ചിരിക്കുന്നത്. ഗ്രന്ഥകാരൻ ആരാണെന്ന് രേഖപ്പെടുത്തിയിട്ടില്ല എങ്കിലും ഒരു ബ്രാഹ്മണ്യ പൗരോഹിത്യ താന്ത്രിക ഉൽപ്പന്നമാണ് വൈശിക തന്ത്രം എന്ന് വ്യക്തമാണ്. തീർച്ചയായും വായിച്ചിരിക്കേണ്ടതും സൂക്ഷിച്ചു വക്കേണ്ടതുമായ ഗ്രന്ഥമാണ്.

ഇന്ത്യൻ സമൂഹത്തിന്റെ ആയിരത്തിലൊരംശം പോലും ഇല്ലാതിരുന്ന മന്ത്രവാദികളായ ബ്രാഹ്മണ പൗരോഹിത്യ കൂട്ടായ്മ എങ്ങനെയാണ് ഇന്ത്യയിൽ ശക്തമായ ധാർമ്മികതയായി നിറഞ്ഞു നിന്ന ബുദ്ധ ധർമ്മത്തെപ്പോലും ജീർണ്ണിപ്പിച്ച് ജാതീയ അടിമത്വ സാമൂഹ്യ വ്യവസ്ഥിതി സ്ഥാപിച്ചത് എന്ന് അറിയണമെങ്കിൽ അതിനായി ബ്രഹ്മണ പൗരോഹിത്യം അപനിർമ്മിച്ച പുരാണേതിഹാസങ്ങളും തന്ത്രവിദ്യകളും വിമർശനാത്മകമായി പഠിക്കുക തന്നെ വേണം.

ഡി.സി.ബുക്സ് 2016ൽ പ്രൊഫ. സുന്ദരം ധനുവച്ചപുരത്തിന്റെ പഠനവും വ്യാഖ്യാനവും സഹിതം വൈശിക തന്ത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കൂത്തച്ചി, തേവിടിശ്ശി, പൊലിയാടിച്ചി, ആത്തച്ചി, തങ്കച്ചി…എന്നിവ പ്രൊഫഷണലുകൾ