കൊച്ചി: സംസ്ഥാന പോലീസ് അസോസിയേഷന് പുനഃസംഘടിപ്പിച്ച ആഭ്യന്തര വകുപ്പ് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസ് മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ആഭ്യന്തര വകുപ്പ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് അസോസിയേഷന് ഭാരവാഹികള്‍ നല്കിയ ഹരജിയിലാണ് നടപടി.
സര്‍ക്കാര്‍ ഉത്തരവ് നിയമ വിരുദ്ധമാണെന്നും സംഘടന രൂപീകരിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു. 47 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘടനയിലെ അംഗത്വ ഘടന പുനഃസംഘടിപ്പിച്ചത് എന്തിനെന്ന് വ്യക്തമാക്കിയിട്ടില്ല. സായുധ സേനാംഗങ്ങളുടെ മൗലികാവശാത്തില്‍ മാറ്റം വരുത്താന്‍ പാര്‍ലമെന്റിന് മാത്രമാണ് അധികാരമെന്നും ഹരജിയിലുണ്ട്.

കേസില്‍ വിധി വരുന്നത് വരെ ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്. ഇക്കഴിഞ്ഞ 27 നായിരുന്നു ആഭ്യന്തരവകുപ്പ് കേരള പോലീസ് അസോസിയേഷന് അംഗത്വഘടന പുനഃസംഘടിപ്പിച്ചത്. പിന്നാലെ അസോസിയേഷനുകള്‍ പിരിച്ച് വിട്ട് അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
പോലീസ് സംഘടനകളുടെ ഘടനാ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഡിജിപിയുടെ നടപടി. പോലീസ് ഓഫീസേഴ്സ് അസോസിയേഷന്, പോലീസ് അസോസിയേഷന്, സീനിയര്‍ പോലിസ് ഓഫീസേഴ്സ് അസോസിയേഷന് എന്നീ സംഘടനകളുടെ നിലവിലെ ഭരണ സമിതികളാണ് പിരിച്ചുവിട്ടത്.


