ന്യൂഡല്‍ഹി: ഡല്‍ഹി പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ. പദവിക്ക് നിരക്കാത്ത പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ നടപടി. 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നാണ് നിര്‍ദേശം. പാകിസ്ഥാന് നയതന്ത്രജ്ഞരോ ഉദ്യോഗസ്ഥരോ ആരും അവരുടെ പദവികള്‍ ഒരു തരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്ന് കര്‍ശനമായി ഉറപ്പാക്കാന്‍ പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ചയും പദവിക്ക് നിരക്കാത്ത പെരുമാറ്റം ആരോപിച്ച് മറ്റൊരു പാകിസ്ഥാന് ഹൈക്കമ്മിഷന് ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. അന്നും ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് യുട്യൂബര്‍ ജ്യോതി മല്‍ഹോത്രയെയും മറ്റ് നിരവധി പേരെയും അറസ്റ്റ് ചെയ്തതിനു പിന്നാലെ ആയിരുന്നു അന്നത്തെ പുറത്താക്കല്‍. ജ്യോതിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് വീണ്ടും ഇന്ത്യയുടെ നടപടി. പാകിസ്ഥാന് ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരുമായി ജ്യോതിക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908

