Sun. Nov 22nd, 2026

കോഴിക്കോട്: മിനറല്‍ വാട്ടര്‍ ഏജന്‍സി തുടങ്ങാന്‍ കൈക്കൂലി വാങ്ങിയ നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ വിജിലന്‍സ് പിടിയില്‍. കോഴിക്കോട് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ പേരാമ്പ്ര മുയ്‌പോത്ത് സ്വദേശി ഇ കെ രാജീവ് ആണ് പിടിയില്‍ ആയത്. ഫറോക്കില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ കൈക്കൂലി ആവശ്യപ്പെട്ട വിവരം വ്യാപാരി വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. അവര്‍ നല്‍കിയ പണം കൈപ്പറ്റുന്നതിനിടെയാണ് ഇയാളെ തെളിവുകളോടെ പിടികൂടിയത്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908