കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇരിയയില്‍ ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതി. ക്ലിനിക്കില്‍ ചികിത്സയ്ക്കായെത്തിയ രോഗിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തി വീണ്ടും പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതി. ഡോക്ടര്‍ ജോണിനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തിട്ടുണ്ട്.

