പത്തനംതിട്ട: വിറക് കമ്പുകൊണ്ട് തലക്കടിയേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പെരുമ്പെട്ടി പുള്ളോലി കോളനിയില്‍ പ്ലാമ്പറമ്പില്‍ വീട്ടില്‍ എം ടി അപ്പുക്കുട്ടന്(33) ആണ് അറസ്റ്റിലായത്. പെരുമ്പെട്ടി പുള്ളോലി കോളനിയില്‍ കണിക്കുന്നില്‍ വീട്ടില്‍ ബാബുക്കുട്ടന് എന്ന് വിളിക്കുന്ന എസ് രതീഷ്(40) ആണ് വിറകുകമ്പുകൊണ്ടുള്ള അടിയേറ്റ് ഗുരുതരമായ പരിക്കുപറ്റി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് പെരുമ്പെട്ടി പുള്ളോലി കോളനിയിലാണ് സംഭവം.
പ്രതിയുടെ വീടിനുമുന്നിലുള്ള റോഡില്‍ വിറക് ഇറക്കിക്കൊണ്ടിരിക്കുമ്പോഴാണ് രതീഷിന് മര്‍ദ്ദനമേറ്റത്. അപ്പുക്കുട്ടനെതിരെ മുമ്പ് പോലീസില്‍ പരാതി നല്‍കിയതിന്റെ വിരോധവും, വിറക് ഇറക്കുന്നതിലെ തര്‍ക്കവുമാണ് ആക്രമണത്തിന് കാരണം. പ്രതി രതീഷിന്റെ തലയ്ക്ക് വിറകുകൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ രതീഷ് മരണപ്പെട്ടു. റാന്നി ഡി വൈ എസ് പി ആര് ബിനു, പോലീസ് ഇന്‍സ്പെക്ടര്‍ എം ആര് സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


