Mon. Nov 23rd, 2026

കൊച്ചി: സിപിഎം മുൻ സംസ്ഥാനസമിതിയംഗമായിരുന്ന സരോജിനി ബാലാനന്ദൻ അന്തരിച്ചു. എറണാകുളം വടക്കൻ പറവൂരിലെ മകളുടെ വീട്ടിൽവച്ചായിരുന്നു അന്ത്യം. 86 വയസായിരുന്നു. സിപിഎം പോളിറ്റ്‌ബ്യൂറോ അംഗവും മുൻ എം.പിയുമായിരുന്ന പരേതനായ ഇ.ബാലാനന്ദന്റെ ഭാര്യയാണ്.


വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് രാത്രി 8.30ഓടെ ദേഹാസ്വാസ്ഥ്യമുണ്ടായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സിപിഎം സംസ്ഥാന സമിതിയംഗം, മഹിളാ അസോസിയേഷന്റെ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

1996ൽ ആലുവായിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 2012ൽ സിപിഎം സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കപ്പെട്ടു. മൃതദേഹം പറവൂർ ഡോൺ ബോസ്‌കോ ആശുപത്രിയിലെ മോർച്ചറിയിൽ.സംസ്‌കാരം പിന്നീട്.