കൊല്ലം: ദമ്പതിമാരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഓച്ചിറയിലാണ് സംഭവം. ഓച്ചിറ മഠത്തിൽ കാരായ്മക്കിടങ്ങ് വീട്ടിൽ ഉദയൻ (45), ഭാര്യ സുധ (40) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
ഉദയനും സുധയ്ക്കും രണ്ട് ആൺമക്കളാണുള്ളത്. രാവിലെ മക്കളാണ് മാതാപിതാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇവർ ഉടൻതന്നെ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ഓച്ചിറ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


