Sat. Nov 21st, 2026

മലപ്പുറം: താനൂർ കസ്റ്റഡി മരണ കേസിൽ എസ് ഐ ഉൾപ്പെടെ എട്ട് പോലീസുകാർക്ക് സസ്പെൻഷൻ. കൃഷ്ണലാൽ, കെ മനോജ്, ശ്രീകുമാർ, ആശിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യൂ, വിപിൻ കൽപകഞ്ചേരി, ആൽബിൻ അഗസ്റ്റിൻ എന്നിവർക്കാണ് സസ്പെൻഷൻ. അന്വേഷണത്തിന് മുന്നോടിയായി കുറ്റാരോപിതരെ മാറ്റിനിർത്തുന്നതിന്റെ ഭാഗമായാണ് നടപടി. ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

തിരുരങ്ങാടി സ്വദേശി താമിർ ജിഫ്രിയാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. താമിർ ജിഫ്രിക്ക് മർദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ശരീരത്തിൽ മർദനമേറ്റതിന്റെ ചതവുകൾ അടക്കം 13 പാടുകൾ കണ്ടെത്തിയിട്ടുണ്ട്. താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം മര്‍ദ്ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. താമിർ ജിഫ്രിയുടെ ആമാശയത്തിൽ നിന്ന് ക്രിസ്റ്റൽ രൂപത്തിലുള്ള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയിരുന്നു. ഇത് എം. ഡി. എം. എ എ ആണെന്ന് സംശയമുണ്ട്.


തിരൂരങ്ങാടി സ്വദേശി താമി‌ർ ജിഫ്രിയെയും മറ്റ് നാലുപേരെയും എം.ഡി.എംഎയുമായി കഴിഞ്ഞ ദിവസം പുലർച്ചെ 4.15ഓടെയാണ് താനൂരിൽ നിന്ന് പൊലീസ് പിടികൂടിയത്. ലോക്കപ്പിൽ വച്ച് ശാരിരീക പ്രശ്നങ്ങൾ ഉണ്ടായെന്ന് പുലർച്ച െകൂടെയുള്ളവർ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചെന്നുമാണ് പൊലീസിന്റെ വിശദീകരണം.

പൊലീസ് നടപടിക്രമങങളിൽ വീഴ്ചയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് മലപ്പുറം എസ്.പി അറിയിച്ചു. അസ്വാഭാവിക മരണം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കും. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണവും ആരംഭിച്ചു.