പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ‘ജയിലർ’. ചിത്രത്തിന്റെ അപ്ഡേറ്റുകൾ എല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ജയിലറിന്റെ ഷോക്കേസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവത്തകർ. പുറത്തിറങ്ങി നിമിഷനേരം കൊണ്ടുതന്നെ വീഡിയോ വെെറലായി കഴിഞ്ഞു. മാസും ആക്ഷനും നിറച്ച ഒരു ത്രില്ലർ ചിത്രമായിരിക്കും ജയിലറെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാകുന്നു. വീഡിയോയിൽ രജനികാന്തിനൊപ്പം വിനായകനെയും കാണിക്കുന്നുണ്ട്. രമ്യ കൃഷ്ർണൻ രജനികാന്തിന്റെ ഭാര്യയായാണ് ചിത്രത്തിലെത്തുന്നതെന്ന് വീഡിയോ കാണുപ്പോൾ തോന്നുന്നു.
നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഗസ്റ്റ് 10നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിൽ ജയിലറുടെ വേഷത്തിലാണ് രജനി എത്തുകയെന്നാണ് സൂചന. അനിരുദ്ധ് രവിചന്ദർ ആണ് ജയിലറിന് സംഗീത സംവിധാനം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ‘ജയിലർ’ നിർമിക്കുന്നത്. ജയിലറിൽ രജനികാന്തും മോഹൻലാലും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. രമ്യ കൃഷ്ണൻ, വിനായകൻ, ശിവ്രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


