പത്തനംതിട്ട: മകന്റെ വെട്ടേറ്റു മാതാപിതാക്കള്‍ മരിച്ചു. തിരുവല്ല പുളിക്കീഴ് നാക്കട സ്വദേശികളായ കൃഷ്ണന്‍കുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല ഡിവൈ എസ് പി അടക്കം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കുടുംബ വഴക്കാണു കൊലപാതകത്തിന് കാരണമെന്നാണു പ്രാഥമിക നിഗമനം. ഇവരുടെ ഇളയമകനാണ് അനില്‍കുമാര്‍. ഇവര്‍ തമ്മില്‍ വഴക്ക് പതിവാണെന്ന് നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്.
രാവിലെ എട്ടു മണിയോടെയാണ് സംഭവം. വലിയ ബഹളവും നിലവിളിയും കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. സംഭവ ശേഷം മകന്‍ അനില്‍കുമാർ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു.


