കോട്ടയം: മദ്യലഹരിയിൽ ഡോക്ടറിനെതിരെ ഭീഷണി മുഴക്കിയ പ്രതി പിടിയിൽ. പാലാ ജനറൽ ആശുപത്രിയിൽ ഡോക്ടറെ ഭീഷണിപ്പെടുത്തിയ പാറമ്പുഴ ഇറഞ്ഞാൽ കുന്നംപള്ളിൽ വീട്ടിൽ മനു (34) നെയാണ് പൊലീസ് പിടികൂടിയത്. മദ്യലഹരിയിൽ എത്തിയ മനു ഡ്യൂട്ടി ഡോക്ടറുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് ഡോക്ടറെയും നഴ്സിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ജോലിക്ക് തടസം നിൽക്കുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് ഡോക്ടർ പാലാ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പാലാ എസ്.എച്ച്.ഒ കെ.പി ടോംസണിന്റെ നേതൃത്വത്തിൽ എസ്.ഐ വി.എൽ ബിനു, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺകുമാർ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


