ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ കമ്മിറ്റി രൂപീകരിച്ചതായി റിപ്പോര്‍ട്ട്. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച സമിതിയ്ക്ക് രൂപം നല്‍കിയത്.വിവിധ വകുപ്പുകളിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് സമിതി. ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂസ് പോര്‍ട്ടലുകള്‍, എന്റര്‍ടൈന്‍മെന്റ് സൈറ്റുകള്‍ എന്നിവയുടെയെല്ലാം നിയന്ത്രണത്തിനും ഏകോപനത്തിനും വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നതാണ് സമിതിയുടെ ഉദ്ദേശം.
നിലവില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് യാതൊരു രൂപരേഖയും ഇന്ത്യയില്‍ നിലവിലില്ല. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നിയിന്ത്രിക്കുന്നതിന് ചട്ടങ്ങള്‍ രൂപീകരിക്കേണ്ടത് ആവശ്യമാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
രാജ്യാന്തര തലത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിലനില്‍ക്കുന്ന നയതത്വങ്ങള് കൂടി പരിഗണിച്ചു കൊണ്ടുള്ളതാകും സമിതിയുടെ റിപ്പോര്‍ട്ടെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം വ്യാജ വാര്‍ത്തകള്‍ തടയാനെന്ന പേരില്‍ മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിന് വാര്‍ത്താ വിതരണ വകുപ്പ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യ അടക്കം വിവിധ മേഖലകളില്‍ നിന്ന് പ്രതിഷേധം ശക്തമായതോടെ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഇടപെട്ട് അത് പിന്‍വലിക്കുകയായിരുന്നു.