കൊച്ചി: പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. ആത്മഹത്യ ചെയ്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനടക്കമുള്ള കേസുകളിൽ തൃശ്ശൂർ കല്ലൂത്തി സ്വദേശി 18-കാരനായ റോഷനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആത്മഹത്യ ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴിയാണ് റോഷൻ സൗഹൃദം സ്ഥാപിക്കുന്നത്. പരിചയം മുതലെടുത്ത് പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായാണ് പൊലീസ് അറിയിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് പീഡനത്തെത്തുടർന്ന് പെൺകുട്ടി ജീവനൊടുക്കിയത്. ഇപ്പോൾ പുത്തൻ വേലിക്കരയിൽ താമസിച്ച് വരുന്ന പ്രതിയെ എറണാകുളം ചെങ്ങമനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.


