Tue. Nov 24th, 2026

അമ്പലപ്പുഴ: ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. അമ്പലപ്പുഴയിലെ പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിലാണ് സംഭവം. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡിലെ സലിം കുമാറിന്റെ മകൻ അതുൽ (26)ആണ് മരിച്ചത്.

ഉത്സവത്തിൻ്റെ ഭാഗമായി നടന്ന നാടൻ പാട്ട് പരിപാടിയ്ക്കിടെ ഉണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയായ ശ്രീക്കുട്ടനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.