Mon. Sep 21st, 2026

പാലക്കാട്: ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡന്റിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂനിറ്റ് പ്രസിഡന്റ് ശ്രീജിത്ത്(27) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പനയൂര്‍ സ്വദേശിയാണ് ശ്രീജിത്ത്. സംഭവത്തില്‍ പ്രതി ജയദേവനെ പോലീസ് കസ്റ്റഡിയിലെടുത്തു.


ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീജിത്തിന്റെ അയല്‍വാസിയാണ് ജയദേവന്‍.ജയദേവന്‍ സ്ഥിരം മദ്യപനാണ്. ഇയാള്‍ ഇന്നലെ മദ്യപിച്ച് വീട്ടിലെത്തി വീട്ടുകാരുമായി തര്‍ക്കത്തിലായി. അമ്മയെ അടക്കം ജയദേവന്‍ മര്‍ദ്ദിച്ചു. ഇതോടെ ശ്രീജിത്തും മൂന്ന് പേരും സ്ഥലത്തെത്തി. ഇതിനിടെ ജയദേവന്‍ ശ്രീജിത്തിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണു വിവരം. മുന്‍പും സമാനമായ രീതിയില്‍ ഇയാള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ശ്രീജിത്ത് ഇടപെടാറുണ്ടായിരുന്നു. അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് ഇന്നലെ ശ്രീജിത്ത് സ്ഥലത്തെത്തിയത്.