Thu. Nov 19th, 2026

ധ്യാൻ ശ്രീനിവാസൻ, ഡോ. റോഷൻ രാജ്, ഷഹീൻ സിദ്ധിഖ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന മുഴുനീള കോമഡി ഫാമിലി എന്റർടെയ്നർ ചിത്രം ‘തേവർ’ ഡിസംബറിൽ തിയേറ്ററുകളിലേക്ക് എത്തുന്നു. പൊള്ളാച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ജനപ്രിയ കോമഡി ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, മൊട്ട രാജേന്ദ്രൻ, വയ്യാപുരി, ഹരീഷ് കണാരൻ, നിർമൽ പാലാഴി, മേജർ രവി, ദേവൻ, ജയരാജ് വാര്യർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഹൊറൈസൺ എന്റർടെയ്ൻമെൻസിന്റെ അഞ്ചാമത്തെ നിർമ്മാണ സംരംഭമായ ഈ ചിത്രം മൊട്ടമ്മൽ രാജനാണ് (ദോഹ) നിർമ്മിക്കുന്നത്. നിജീഷ് സഹദേവനാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ഏറെ ശ്രദ്ധേയമാണ്. ഔസേപ്പച്ചൻ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുമ്പോൾ, എൽദോ ഐസക്ക് ഛായാഗ്രഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവഹിക്കുന്നു. ശ്രീകുമാർ എസ്. ആണ് ഗാനരചന. ഹൊറൈസൺ എന്റർടെയ്ൻമെന്റ്സ് തന്നെയാണ് ചിത്രത്തിന്റെ വിതരണവും ഏറ്റെടുത്തിരിക്കുന്നത്. നർമ്മവും രസകരമായ മുഹൂർത്തങ്ങളും കോർത്തിണക്കി കുടുംബത്തോടൊപ്പം തിയേറ്ററിൽ പൂർണ്ണമായി ആസ്വദിക്കാവുന്ന ഒരു വിനോദചിത്രമായിരിക്കും ‘തേവർ’ എന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം.

Content Highlights: ‘Thevar’, a full-length family comedy entertainer featuring Dhyan Sreenivasan, Dr. Roshan Raj, and Shaheen Siddique in lead roles, is set to hit theaters in December. The film, which was shot in Pollachi and its surrounding areas, has already had its first-look poster released by the production team.





 

Leave a Reply