Thu. Sep 17th, 2026

പത്തനംതിട്ട: മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പന്ത്രണ്ടുകാരിയെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ കേസില്‍ യുവാവിന് 31.6 വര്‍ഷം കഠിന തടവും 1.43 ലക്ഷം രൂപ പിഴയും. പത്തനംതിട്ട അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവല്ല കവിയൂര്‍ പുന്നിലം വലിയപറമ്പില്‍ വീട്ടില്‍ രഞ്ജിത്ത് വി രാജന്‍ (38)നെയാണ് പത്തനംതിട്ട അതിവേഗ കോടതി ജഡ്ജി ടി മഞ്ജിത്ത് ശിക്ഷിച്ചത്.

2024 ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ പിതാവുമായി രഞ്ജിത്തിന് പരിചയമുണ്ട്. പ്രതിയുടെ വീട്ടിലെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് പല ദിവസങ്ങളിലും പ്രതിയുടെയും പെണ്‍കുട്ടിയുടെയും വീട്ടില്‍ വെച്ച് കുട്ടിയെ ഇയാള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കി.

പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷന്‍ എസ് ഐ. ഷെമിമോള്‍ ആണ് കെ ആര്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവല്ല പോലീസ് അന്വേഷണം നടത്തി തിരുവല്ല ഇന്‍സ്പെക്ടര്‍ ബി കെ സുനില്‍ കൃഷ്ണന്‍ ആണ് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി. എ എസ് ഐ. ഹസീന പ്രോസിക്യൂഷന്‍ നടപടികളില്‍ സഹായിയായി പ്രവര്‍ത്തിച്ചു.



 

Leave a Reply