Fri. Sep 18th, 2026

കോഴിക്കോട്: കോഴിക്കോട്ട് ചേർന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ തിരിച്ചടികൾ തുറന്നുപറഞ്ഞ് നേതൃത്വം. തെറ്റുകൾ സംഭവിക്കാം, എന്നാൽ അത് തിരിച്ചറിഞ്ഞ് ജനപക്ഷത്തുനിന്ന് തിരുത്തുകയാണ് വേണ്ടതെന്ന് പാർട്ടി പോളിറ്റ്‌ ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. കടമ്മനിട്ടയുടെ “നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്” വരികൾ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജനിർമ്മിതിയായ വിമോചനസമരം ഇനിയും തുടരുകയാണെന്നും, സമീപകാല പരാജയങ്ങളിലെ വ്യാജനിർമ്മിതികൾ തിരിച്ചറിയാൻ പാർട്ടിക്ക് കഴിഞ്ഞോയെന്ന് പരിശോധിക്കണമെന്നും എം.എ. ബേബി വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ ജനങ്ങൾക്കല്ല വീഴ്ച പറ്റിയതെന്നും, നല്ല ഭരണം ഉണ്ടായിട്ടും ജനങ്ങളെ ബോധ്യപ്പെടുത്തി ഒപ്പം നിർത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നുമാണ് മുതിർന്ന നേതാവ് തോമസ് ഐസക് പ്രതികരിച്ചത്. കഴിഞ്ഞ മൂന്നു മാസമായി അടിത്തട്ട് വരെ നടന്ന ചർച്ചകളുടെ തുടർച്ചയായാണ് വിശാല സംസ്ഥാന സമിതി ചേരുന്നത്. വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള ആക്ഷൻ പ്ലാനാണ് ലക്ഷ്യമെന്നും, 2029-ൽ എൽഡിഎഫ് കേരളത്തിൽ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ, ഭരണ, സംഘടനാ ദൗർബല്യങ്ങൾ തിട്ടപ്പെടുത്തി കർമ്മപദ്ധതിക്ക് രൂപം നൽകാനാണ് ഈ യോഗം.



 

Leave a Reply