തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയില്‍ തടഞ്ഞ കേസില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ചേന്തി അനിലിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം.
തിരുവനന്തപുരം ഡിസിസി മുന്‍ അംഗം കൂടിയായ ചേന്തി അനിലിന്റെ ശബ്ദ സാമ്പിള്‍ ഇന്ന് ശേഖരിച്ചിരുന്നു. തിരുവനന്തപുരം എഫ്എസ്എല്‍ ലാബിലാണ് സാമ്പിള്‍ ശേഖരിച്ചത്. മുഖ്യമന്ത്രിയോട് തട്ടിക്കയറുന്ന ദൃശ്യങ്ങളിലെ ശബ്ദവുമായി താരതമ്യം ചെയ്യാനാണ് സാമ്പിള്‍ ശേഖരിച്ചത്.


