പാലക്കാട്: മുഖ്യമന്ത്രി വി ഡി സതീശനെ ഡിസിസി അംഗം വഴിയില്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലന്‍. ശ്രീകാര്യത്ത് ഡിസിസി അംഗം ചേന്തി അനില്‍ മുഖ്യമന്ത്രിയെ തടഞ്ഞത് രാജ്യത്ത് മുമ്പെങ്ങും നടക്കാത്ത സംഭവമാണെന്നും, ഇത് മുഖ്യമന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടിക്ക് ഉള്ളില്‍ത്തന്നെ പുകയുന്ന കടുത്ത അതൃപ്തിയാണ് വ്യക്തമാക്കുന്നതെന്നും ബാലന്‍ പറഞ്ഞു.
ഇന്ന് ഒരു ഡിസിസി അംഗമാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതെങ്കില്‍, നാളെയത് ഡിസിസി പ്രസിഡന്റ് തന്നെ ചെയ്യുമെന്നും എ കെ ബാലന്‍ പരിഹസിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് കെ സുധാകരനും വി ഡി സതീശനും ചേര്‍ന്ന് ഒരു ഗുണ്ടാസംഘത്തെ വളര്‍ത്തിയെടുത്തത്. അവരാണ് അന്നത്തെ മുഖ്യമന്ത്രിയെ വിമാനത്തില്‍ കയറി തടഞ്ഞത്. ഇപ്പോഴെങ്കിലും പിണറായിയോട് മാപ്പ് പറയാന്‍ സതീശന്‍ തയാറാകണമെന്നും ബാലന്‍ പറഞ്ഞു.


