Sat. Aug 29th, 2026

മലപ്പുറം: വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. ഏഴുതല സ്വദേശികളായ ഫാസില്‍, സാഹിര്‍ എന്നിവരാണ് മരിച്ചത്. തിരുവോണനാളില്‍ രാവിലെ 11ഓടെ കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെയാണ് സംഭവം. ഫാമിന് സമീപത്ത് പന്നിക്ക് വെച്ച കെണിയിലെ കമ്പിയില്‍ നിന്നാകാം ഇവര്‍ക്ക് വൈദ്യുതാഘാതമേറ്റതെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം നടന്നുവരികയാണ്.



 

Leave a Reply