Sun. Oct 18th, 2026

ബെംഗളുരു: കര്‍ണാടകയില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അനുശ്രീ (25)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാഞ്ഞങ്ങാട് പൂച്ചക്കാട് കാട്ടാമ്പള്ളി സ്വദേശിനിയാണ് അനുശ്രീ.

ഹുന്‍സൂരില്‍ എസ്ബിഐ ബേങ്ക് ജീവനക്കാരിയായി ജോലി ചെയ്തുവരികയായിരുന്നു. ഡിസംബറില്‍ വിവാഹം നടക്കാനിരിക്കെയാണ് സംഭവം. മരണകാരണം വ്യക്തമായിട്ടില്ല. കര്‍ണാടക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)