Mon. Aug 10th, 2026

കണ്ണൂര്‍: ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കായി സംസ്ഥാനത്താകെ പോലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. അതിനിടെയാണ് പിണറായിയുടെ പ്രതികരണം.

അതേസമയം, അര്‍ജ്ജുന്‍ ആയങ്കിയുമായി ബന്ധമുള്ള അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തുമ്പ, തമ്പാനൂര്‍ പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്താകെ ആയങ്കിക്കെതിരെ 23 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വ്യാപകമായ തെരച്ചിലിനിടയിലും അര്‍ജുന്‍ ആയങ്കിയിലേക്ക് എത്താനാകാതെയിരിക്കുകയാണ് പോലീസ്.
ഒളിവിലിരിക്കെ വരുന്ന സാമൂഹിക മാധ്യമ പോസ്റ്റുകള്‍ അര്‍ജുന്‍ തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.



 

Leave a Reply