Fri. Nov 6th, 2026

പന്തളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവ് പോക്സോ കേസില്‍ അറസ്റ്റിലായി. പന്തളം തെക്കേക്കര മന്നം നഗര്‍ ശ്രുതി നിലയം വീട്ടില്‍ അനുകൃഷ്ണന്‍ (33) നെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്.

ബന്ധുവിന്റെ പരാതിയിലാണ് പോലീസ് നടപടി. പന്തളം എസ് എച്ച് ഒ. സജീഷ് കുമാര്‍, എസ് ഐ. യു വി വിഷ്ണു, എ എസ് ഐ. വിജയകുമാര്‍, സി പി ഒ. ശരത്ത് എസ് പിള്ള എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.