Tue. Jul 28th, 2026

കോഴിക്കോട്: പാലം ഉദ്ഘാടനത്തിനിടെ നാട്ടുകാരുടെ കൂട്ടത്തല്ല്. കോഴിക്കോട് വാണിമേലിലാണ് ഉദ്ഘാടനത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചത്. നരിപ്പറ്റ പഞ്ചായത്തിലെ അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയാവും മുന്‍പ് പാലത്തിന്റെ ഉദ്ഘാടനം നടത്തിയതുള്‍പ്പെടെയുള്ളതും തര്‍ക്കത്തിന് വഴിഒരുക്കി.

വാണിമേല്‍ പഞ്ചായത്തിനേയും നരിപ്പറ്റ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പാക്കോയി പാലം 2018ലെ പ്രളയ സമയത്താണ് തകര്‍ന്നത്. പുതുക്കിയ പാലത്തിന്റെ വാണിമേല്‍ ഭാഗത്ത് മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനവും പൂര്‍ത്തിയായി. നരിപ്പറ്റ ഭാഗത്തെ അപ്രോച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തിയായില്ല. ഇതിനെതിരെ നരിപ്പറ്റ ഭാഗത്തുള്ളവര്‍ ഉദ്ഘാടന സമയത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. മറുവശത്ത് ഉദ്ഘാടനം നടക്കുന്നതിനിടെ പ്രതിഷേധ സ്ഥലത്ത് പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.