Mon. Aug 10th, 2026

അടൂര്‍: കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്തിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. തിരുവനന്തപുരം അതിയന്നൂര്‍ താന്നിമൂട് രാമപുരം ലാല്‍ഭവനില്‍ റോജിലാല്‍ എം എല്‍ (54) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 7.45 ഓടെ പാലാ-കൊല്ലം ഫാസ്റ്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ സമീപത്തായി വന്നിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു.

യുവതിയുടെ എതിര്‍പ്പിനെ മറി കടന്ന് ശല്യം ചെയ്ത്തിനെ തുടര്‍ന്ന് യുവതി ബഹളം വെയ്ക്കുകയും മറ്റു യാത്രക്കാര്‍ ചേര്‍ന്ന് പ്രതിയെ തടഞ്ഞ് വെച്ച് വിവരം പോലീസിലറിയിക്കുയുമായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് യുവതിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അടൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ദീപു ജി എസ്, എ എസ് ഐ മഞ്ജുമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ അന്വേഷണം നടന്നുവരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.