Wed. Sep 23rd, 2026

കൊരട്ടി: സ്വകാര്യ ഡി അഡിക്ഷന്‍ സെന്ററിലെ ജീവനക്കാരനായ യുവാവ് 4.5 ഗ്രാം എംഡിഎംഎയുമായി പിടിയില്‍. കൊരട്ടി ചെറ്റാരിക്കല്‍ മാങ്ങാട്ടുകര വീട്ടില്‍ വിവേക് എന്ന ഡൂളി വിവേകി(25)നെയാണ് ചാലക്കുടി റെയ്ഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ഡി അഡിക്ഷന്‍ സെന്ററില്‍ വരുന്ന രോഗികള്‍ക്ക് സ്ഥാപന അധികാരികള്‍ അറിയാതെ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതോടെയാണ് ഇയാള്‍ പിടിയിലായത് . അങ്കമാലി കേന്ദ്രീകരിച്ച മയക്ക് മരുന്ന് കച്ചവടം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. പോയന്റ് എന്ന കോഡ് ഉപയോഗിച്ചാണ് ഇയാള്‍ രാസലഹരി വിറ്റിരുന്നത്. അരഗ്രാമിന് 3000 രൂപ നിരക്കിലാണ് കച്ചവടം നടത്തിയിരുന്നത്. ഇയാള്‍ രാസലഹരി, അടിപിടിക്കേസുകളില്‍ പ്രതിയാണെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.