തിരുവനന്തപുരം: ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ്സിനുള്ളിലെ കൈയാങ്കളിയില്‍ രമ്യ ഹരിദാസ് എം എല്‍ എക്കും യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് സജിത്ത് മുട്ടമ്പലത്തിനും താക്കീത് നല്‍കി കെ പി സി സി. പരസ്പരം നല്‍കിയ കേസുകള്‍ പിന്‍വലിക്കാന്‍ ഇരു വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ചിറയന്‍കീഴിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി പാലോട് രവിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപവത്കരിക്കുകയും ചെയ്തു. എന്‍ വിന്‍സന്റ്, കെ എസ് ശബരീനാഥന്‍, നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ സമിതി അംഗങ്ങളാണ്.

സംഭവത്തില്‍ രമ്യ ഹരിദാസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും പക്വതയോടെ ഇടപെട്ടില്ലെന്നും അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. എം എം ഹസന്‍ അധ്യക്ഷനായ സമിതിയാണ് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫിന് റിപോര്‍ട്ട് സമര്‍പ്പിച്ചത്. തനിക്കെതിരെ അപവാദ പ്രചാരണമുണ്ടായപ്പോള്‍ കെ പി സി സിയോട് പരാതിപ്പെടുന്നതിന് പകരം അനാവശ്യമായി വിവാദം ഉണ്ടാക്കിയെന്നും റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈമാസം നാലിനാണ് ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എം എല്‍ എയും പ്രാദേശിക കോണ്‍ഗ്രസ്സ് നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കവും തുടര്‍ന്ന് കൈയാങ്കളിയും നടന്നത്.
Content Highlights:
The UDF leadership issued a stern warning to former MP Ramya Haridas and Sajith Muttambalam following a violent clash in Chirayinkeezhu. The internal party dispute escalated into physical confrontations, prompting immediate disciplinary intervention. Party leaders directed both factions to refrain from public altercations.


