ദിലീപ് ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ഭ.ഭ.ബ. ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് താരദമ്പതിമാരായ നൂറിന്‍ ഷെരീഫും ഫാഹിം സഫറും ചേര്‍ന്നാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 1.38 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്.
അതേസമയം ചിത്രത്തില്‍ മോഹന്‍ലാലിന്റെ അതിഥിവേഷം ഉണ്ടാവുമോ എന്നത് ടീസറിന് ശേഷവും ഒരു സസ്‌പെന്‍സ് ആയി അവശേഷിക്കുന്നു. കോ പ്രൊഡ്യൂസേഴ്‌സ് വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി നേരത്തെ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഭ.ഭ.ബ യുടെ സംവിധായകന്‍ ധനഞ്ജയ് ശങ്കര്‍. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തമിഴ് സിനിമകളിലെ നൃത്ത സംവിധായകനും നടനുമായ സാന്‍ഡി മാസ്റ്ററും കൊമെഡിയന്‍ റെഡിംഗ് കിങ്‌സ്ലിയും അഭിനയിക്കുന്നുണ്ട്. ബാലു വര്‍ഗീസ്, ബൈജു സന്തോഷ്, സിദ്ധാര്‍ഥ് ഭരതന്‍, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

