തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങേണ്ടത് തിരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ മാത്രമല്ലെന്നും ജയിച്ചവരും തോറ്റവരും ഒന്നിച്ച് പരിശ്രമിക്കണമെന്നും സുരേഷ്ഗോപി പറഞ്ഞു. അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയുടെ ഭാഗമായി നവീകരിച്ച ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഉണ്ടായ വികസനം എംഎല്‍എയെയും എംപിയെയും ഉത്തേജിപ്പിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിറയിന്‍കീഴില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെയും റെയില്വേമന്ത്രിയെയും അറിയിച്ച് അത് നടപ്പിലാക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു.
വന്ദേഭാരത് ട്രെയിനുകള്‍ ഓടുമ്പോള്‍ മറ്റു ലോക്കല്‍ ട്രെയിനുകള്‍ പിടിച്ചിടേണ്ട സാഹചര്യം നിലവിലുണ്ട്. അത് ഒഴിവാക്കാന്‍ പാത ഇരട്ടിപ്പിക്കലാണ് പരിഹാരം. അതിനുള്ള സ്ഥലം ഏറ്റെടുത്തു നല്കിയാല് വികസനം നടപ്പിലാക്കാന്‍ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്നും സുരേഷ്ഗോപി പറഞ്ഞു.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908


