ന്യൂഡൽഹി: ഇന്ത്യയെ വികസിതമാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒട്ടും സമയംപാഴാക്കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യം സുരക്ഷിതമായി നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മോദി ചെയ്തിട്ടുണ്ടെന്നും, 2014 ന് മുമ്പ്, ഭീകരാക്രമണങ്ങള്‍ കൂടുതലായിരുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു.
നമ്മുടെ വ്യോമ പ്രതിരോധ സംവിധാനം വളരെ ശക്തമാണെന്നും, ഇന്ന് പാകിസ്ഥാന് ഇന്ത്യയെ വളരെയധികം ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന് സിന്ദൂര്‍ എന്ന പേര് നല്‍കിയത് പ്രധാനമന്ത്രി മോദിയാണെന്നും അമിത് ഷാ വ്യക്തമാക്കി. ഉറിയില്‍ ആക്രമണം നടന്നപ്പോള്‍, സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി പ്രതീകാത്മക മറുപടി നല്‍കിയെന്ന് അമിത് ഷാ പറഞ്ഞു. പുല്‍വാമയില്‍ ആക്രമണം നടന്നപ്പോള്‍, വ്യോമാക്രമണം നടത്തി മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്നാല്‍ പാകിസ്ഥാന് ഭീകരര്‍ അവരുടെ വഴികള്‍ തിരുത്താതെ പഹല്‍ഗാമിനെ ആക്രമിച്ചു. ഇത്തവണ അവരുടെ ആസ്ഥാനം ഓപ്പറേഷന് സിന്ദൂരിലൂടെ നശിപ്പിക്കപ്പെട്ടു. ലോകമെമ്പാടുമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓപ്പറേഷന് സിന്ദൂരിനെക്കുറിച്ച് വിശകലനം ചെയ്യുമ്പോള്‍, അവര്‍ അത്ഭുതപ്പെടുന്നുവെന്നും അമിത് ഷാ പറഞ്ഞു.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908


