Sun. Nov 22nd, 2026

വീണ്ടും തെലുങ്ക് സിനിമയില്‍ നായികയായി നയൻതാര എത്തുന്നു. ചിരഞ്ജീവിയുടെ വരാനിരിക്കുന്ന മെഗാ157 എന്ന് താല്‍ക്കാലിമായി പേരിട്ട ചിത്രത്തിലാണ് നയൻതാരയെ നായികയായി എത്തുന്നത്. സംവിധായകൻ അനിൽ രവിപുടി പങ്കിട്ട രസകരമായ ഒരു അനൗൺസ്‌മെന്റ് വീഡിയോയിലൂടെയാണ് നയന്‍താരയുടെ കാസ്റ്റിംഗ് സ്ഥിരീകരിച്ചത്.

പുറത്തുവിട്ട വീഡിയോയിൽ, നയൻതാര ഒരു ഷൂട്ടിംഗിനായി തയ്യാറെടുക്കുന്നതും തെലുങ്കിൽ സംസാരിക്കുന്നതും കാണാം. അവരുടെ മേക്കപ്പ് ക്രൂവിലെ ഒരാൾ അടുത്തതായി ഒരു തെലുങ്ക് സിനിമ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, താരം പുഞ്ചിരിയാണ് മറുപടി നല്‍കിയത്.

അടുത്തതായി, തന്റെ കാർ ഡ്രൈവറോട് സ്റ്റാർ മെഗാസ്റ്റാര്‍ സ്റ്റാർ എന്ന ഗാനത്തിന്റെ ശബ്ദം വർദ്ധിപ്പിക്കാൻ ആവശ്യപ്പെടുന്നതും കാണാം. അതിന് പിന്നാലെ ചിരഞ്ജീവിക്കൊപ്പം പടം ചെയ്യുന്നുണ്ടോ എന്ന ഡ്രൈവറുടെ ചോദ്യത്തിന് നയന്‍താര തലയാട്ടുന്നു. അവസാനം വീഡിയോയില്‍ ചിത്രത്തിന്‍റെ സംവിധായകന്‍ അനിൽ രവിപുടിയും എത്തുന്നുണ്ട്.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908