കറാച്ചി: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. നരേന്ദ്ര മോദിയുമായി താന്‍ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു വാര്‍ത്താ ഏജന്‍സിയോടാണ് പ്രതികരണം. വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷവും ഇന്ത്യ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയതോടെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നിലപാട്.
അതേസമയം രണ്ട് കാര്യങ്ങളില്‍ മാത്രമേ ഇനി പാകിസ്ഥാനുമായി ചര്‍ച്ചയുള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കിയതാണ്. പാക് അധീന കശ്മീര്‍, പാകിസ്ഥാനിലെ ഭീകരരെ കൈമാറുക എന്നീ ആവശ്യങ്ങളില്‍ മാത്രമാണ് ഇനി ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറാവൂ എന്നതാണ് നിലപാട്.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908


