ന്യൂഡല്‍ഹി: പ്രതിരോധ,വിദേശ കാര്യ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കി. കേണല്‍ സോഫിയ ഖുറേഷി, വിദേശകാര്യ സെക്രട്ടറി വിക്രം മിര്‍സി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചത്.
വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്:
- പാക് പ്രകോപനത്തിന് തക്കതായ മറുപടി നല്കി
- പാക് ആക്രമണം സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു
- ആക്രമം ഇന്ത്യ ശക്തമായി ചെറുത്തു
- സാഹചര്യം സേന രാജ്യത്തോട് വിശദീകരിക്കുന്നു
- പല ആയുധങ്ങള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി പോരാടി
- പാക്കിസ്താന് തുടര്‍ച്ചയായി നുണ പ്രചരിപ്പിക്കുന്നു.
- പാക് സൈനിക താവളങ്ങള്‍ക്കുനേരെ ഇന്ത്യ തിരിച്ചടിച്ചു
- ഇന്ത്യയുടെ ബ്രഹ്മോസ് തകര്‍ത്തു എന്നത് പാക് നുണ പ്രചാരണം
- പാക് അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ചു
- പ്രത്യാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
- സൈനിക മെഡിക്കല്‍ കേന്ദ്രങ്ങളും സ്കൂളുകളും പാകിസ്താന് ലക്ഷ്യമിട്ടു
- പാക്കിസ്താന് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചു.
- ഇന്ത്യയുടെ വ്യോമ താവളങ്ങള്‍ക്ക് നേരിയ കേടുപാടുകള്‍ പറ്റി
- ഇപ്പോഴും ഇന്ത്യ ശ്രമിക്കുന്നത് സംഘര്‍ഷം ലഘൂകരിക്കാന്‍
- ഇന്ത്യയുടെ വ്യോമ താവളങ്ങളെല്ലാം സുരക്ഷിതം
- ഇന്ത്യയുടെ പവര്‍ ഗ്രിഡുകളും സുരക്ഷിതം
- ഭിന്നിപ്പ് ലക്ഷ്യമിട്ട് പാക്കിസ്താന് മത സ്ഥാപനങ്ങള്‍ ആക്രമിക്കുന്നു
- ജനവാസ മേഖലയില്‍ പാകിസ്താന് ആക്രമണം തുടരുന്നു
- അന്താരാഷ്ട്ര വ്യോമ പാത പാകിസ്താന് ദുരുപയോഗം ചെയ്തു
ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിൽ നടത്തിയ പാകിസ്ഥാന്റെ ഡ്രോൺ-ഷെൽ-റോക്കറ്റ് ആക്രമണങ്ങൾക്ക് തിരിച്ചടിയായി പാകിസ്ഥാനിൽ ഇന്ത്യ ശക്തമായ പ്രത്യാക്രമണമാണ് നടത്തിയത്. ഇന്ന് പുലർച്ചെ പാകിസ്ഥാനിലെ നാലോളം വ്യോമതാവളങ്ങളിൽ ഇന്ത്യ പാകിസ്ഥാന് നേരെ കൃത്യമായ ആക്രമണം നടത്തിയെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ 26 സ്ഥലങ്ങളിൽ പാകിസ്ഥാൻ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ തിരിച്ചടി നടന്നിരുന്നത്.
പാക് വ്യോമ താവളങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളെല്ലാം സ്ഥിരീകരിച്ചിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാന്റേത് പ്രകോപനപരമായ നടപടികൾ ആണ്. പാകിസ്ഥാൻ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടു. ഇന്ത്യൻ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ അതിവേഗ മിസൈലുകൾ ഉപയോഗിച്ചു. ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇതിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചെന്നും സൈന്യം വ്യക്തമാക്കി.
പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങളുടെ വാർത്താസമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കുകയായിരുന്നു സൈന്യം. സ്കൂളുകൾക്കും ആശുപത്രികൾക്കും ആരാധനാലയങ്ങൾക്കും നേരെ പാകിസ്ഥാൻ ആക്രമണ ശ്രമം നടത്തി. ശ്രീനഗറിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണ ശ്രമം. ഈ ആക്രമണ ശ്രമങ്ങൾ ഇന്ത്യ പരാജയപ്പെടുത്തി.
പടിഞ്ഞാറൻ അതിർത്തിയിൽ മുഴുവൻ പാകിസ്ഥാൻ ആക്രമണശ്രമം നടത്തി. ശ്രീനഗർ, അവന്തിപുർ, ഉധംപുർ സൈനിക താവളങ്ങളിലെ മെഡിക്കൽ മേഖല ലക്ഷ്യമിട്ട് പാകിസ്ഥാൻ ആക്രമണം നടത്തി. ബോധപൂർവം സാധാരണക്കാരെ ലക്ഷ്യമിട്ടായിരുന്നു പല ആക്രമണങ്ങളും. ഇതിനെതിരെ ഇന്ത്യൻ സേനകൾ ശക്തമായി തിരിച്ചടിച്ചു ഇന്ത്യ നടത്തിയത് നിയന്ത്രിതമായ സ്വയംപ്രതിരോധവും തിരിച്ചടിയുമാണെന്നും സൈന്യം കൂട്ടിച്ചേർത്തു.
പാക് പ്രകോപനങ്ങൾക്ക് കനത്ത തിരിച്ചടി നൽകിയതായി ദൃശ്യങ്ങൾ സഹിതമാണ് ഇന്ത്യ വ്യക്തമാക്കിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ദൃശ്യങ്ങളടക്കം കാണിച്ച് മറുപടി നൽകിയത്. വിമാനങ്ങളെ മുൻനിർത്തിയും ആശുപത്രികൾ ലക്ഷ്യമാക്കിയുമടക്കം നീചമായ രീതിയിലാണ് പാകിസ്ഥാൻ ഇന്ത്യയെ നേരിട്ടതെന്നും വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ഉന്നത സൈനിക ഉദ്യോഗസ്ഥയായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും ഉണ്ടായിരുന്നു. ജനവാസമേഖലകളിൽ തുടർച്ചയായി പാകിസ്ഥാൻ ആക്രമണം നടത്തി.
പാക് സൈനിക താവളങ്ങൾക്ക് നേരെ ഇതിന് ഇന്ത്യ തിരിച്ചടിച്ചു. ലാഹോറിൽ നിന്ന് പറന്നുയർന്ന സിവിലിയൻ വിമാനങ്ങളുടെ മറ പിടിച്ചാണ് ഇത്തരം ആക്രമണം പാകിസ്ഥാൻ നടത്തിയതെന്നും സോഫിയ ഖുറേഷി പറഞ്ഞു. S 400 സൂക്ഷിച്ച ഇടം, ബ്രഹ്മോസ് ഫസിലിറ്റി എന്നിവ നശിപ്പിച്ചെന്ന് വ്യാജപ്രചാരണം പാകിസ്ഥാൻ നടത്തുന്നു. ഇത് പൂർണമായും ഇന്ത്യ തള്ളിക്കളയുകയാണ്. പാകിസ്ഥാൻ അതിർത്തിയിൽ വിന്യാസം കൂട്ടിയതായി കാണുന്നുണ്ട്. ടെറിറ്റോറിയൽ ആർമിയെ അടക്കം സജ്ജരാക്കി ഇന്ത്യ ജാഗ്രതയോടെ തുടരുമെന്നും സൈന്യം വ്യക്തമാക്കി.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908


