Mon. Sep 21st, 2026

കൊല്ലം: പോലീസ് കൈ കാണിച്ചിട്ടും കാര്‍ നിര്‍ത്താതെ പോയ യുവതി എം ഡി എം എ സഹിതം പിടിയില്‍. പെരിനാട് ഇടവട്ടം സ്വദേശിനിയായ 34 കാരി അനില രവീന്ദ്രന്‍ ആണ് അറസ്റ്റിലായത്. ശക്തികുളങ്ങര പോലീസും സിറ്റി ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയ യുവതിയില്‍ നിന്ന് 50 ഗ്രാം എം ഡി എം എ കണ്ടെത്തി.

കൊല്ലത്താണ് വീണ്ടും വന്‍ എം ഡി എം എ വേട്ട നടന്നത്. ബംഗളുരുവില്‍ നിന്ന് കാറില്‍ വരുമ്പോഴാണ് പ്രതിയെ പോലീസ് പിടികൂടിയത്. നീണ്ടകര പാലത്തിനു സമീപം പോലീസ് കാറിന് കൈ കാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് സാഹസികമായി കാര്‍ പിടികൂടുകയായിരുന്നു. കാറില്‍ പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച നിലയില്‍ എം ഡി എം എ കണ്ടെത്തിയത്. യുവതി നേരത്തെയും എം ഡി എം എ കേസില്‍ പ്രതിയാണ്. കൊല്ലം നഗരത്തിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് പ്രതി എം ഡി എം എ എത്തിച്ചത്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908