Thu. Nov 19th, 2026

കൊച്ചി: കാറില്‍ യാത്ര ചെയ്യവേ തന്റെ വാഹനത്തില്‍ മൂന്നുതവണ ഇടിച്ച് മറ്റൊരാള്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി നടന്‍ ബാലയുടെ മുന്‍പങ്കാളി ഡോ. എലിസബത്ത് ഉദയന്‍. പുതിയ യൂട്യൂബ് വീഡിയോയിലൂടെയാണ് എലിസബത്ത് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

എലിസബത്ത് പറഞ്ഞ വാക്കുകൾ- ‘സേഫ് ആണോയെന്ന് പലരും ചോദിച്ചിരുന്നു. ഇതുവരെ സേഫ് ആണെന്ന് മറുപടി നല്‍കിയിരുന്നു. അത്രയേ പറയാന്‍ പറ്റുകയുള്ളൂ. അടുത്തത് എന്താ സംഭവിക്കുക എന്ന് പറയാന്‍ പറ്റില്ല. തനിക്കും തന്റെ കുടുംബത്തിനും ജീവന് ഭീഷണിയുണ്ട്. ഇതുമായി ബന്ധമുണ്ടോ ഇല്ലയോ എന്നറിയില്ല. ഇന്ന് വണ്ടിയില്‍ വരുന്നവഴി ഞങ്ങളുടെ കാറില്‍ ഒരാൾ വന്ന് ഇടിച്ചു. ഒരു തവണ ഇടിച്ചാല്‍ അറിയാതെ ഇടിച്ചു എന്ന് വിചാരിക്കാം. അയാളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വീണ്ടും വന്നിടിച്ചു.

അയാള്‍ മൂന്നാമത്തെ തവണയും വന്നിടിച്ചു. ഇടിക്കുന്നത് ക്ലോസ് റേഞ്ചില്‍ ആയതുകാരണവും ഇടിക്കുന്നത് ചെറിയ വണ്ടി ആയതുകൊണ്ടും അയാളുടെ ബംപര്‍ ഞങ്ങളുടെ ടയറില്‍ വന്ന് ഇരിക്കുന്നതുകൊണ്ടും ഞങ്ങളുടെ വണ്ടിക്ക് വലിയ എഫക്ട് ഒന്നും ഉണ്ടായിട്ടില്ല. ഒന്നുകില്‍ അയാള്‍ ബോധം ഇല്ലാതെയാണ് ഓടിക്കുന്നത്. അല്ലെങ്കില്‍ അതൊരു ഭീഷണി തന്നെയായിട്ടാണ് എനിക്ക് തോന്നുന്നത്. ഇങ്ങനെയൊക്കെ സംഭവങ്ങള്‍ ഇതിനിടയില്‍ നടക്കുന്നുണ്ട്.

എല്ലാവരും അന്വേഷിച്ചതിന് നന്ദിയുണ്ട്. എന്റെ വീഡിയോയ്ക്ക് റിയാക്ട് ചെയ്തതില്‍ കുറേപ്പേര്‍ക്ക് ഭീഷണികളും കോപ്പിറൈറ്റ് സ്ട്രൈക്കും കിട്ടിയെന്ന് ഞാന്‍ അറിഞ്ഞു. സഹായിക്കാന്‍ വന്നിട്ട് നിങ്ങള്‍ക്ക് അങ്ങനെ വന്നതില്‍ സോറി പറയണം എന്ന് എനിക്ക് തോന്നി.

നീതി കിട്ടും എന്ന് ഉറപ്പായിട്ടല്ല ഞാന്‍ വീഡിയോ ഇടുന്നത്. ഞാന്‍ ചത്താലും എനിക്ക് നടന്ന കാര്യങ്ങള്‍, അറിയുന്ന കാര്യങ്ങള്‍, കുറേ ഒഫന്‍സുകള്‍, ക്രിമിനല്‍ സംഭവങ്ങള്‍, എന്റെ മുമ്പില്‍ നടന്നതും ചെയ്യാന്‍ പ്ലാന്‍ ഇട്ടതുമായ കാര്യങ്ങള്‍, പല ആളുകളേയും ചതിച്ച കാര്യങ്ങള്‍, കണ്ടിട്ടും കേട്ടിട്ടുമുള്ള കാര്യങ്ങള്‍ അറിയിക്കണം എന്നതാണ് എന്റെ ഉദ്ദേശം. സ്ത്രീകളും പുരുഷന്മാരും ആരായാലും ഇനിയും അതില്‍ പോയി പെടാതിരിക്കാന്‍ ആണ് പറയുന്നത്. സിനിമയുടെ ചാന്‍സ് ചോദിക്കാന്‍ പോയാല്‍ കാല്‍ തിരുമിപ്പിക്കുന്ന പരിപാടി പോലുള്ളവയില്‍ പോയി പെടരുത് എന്ന് ആഗ്രഹിച്ചിട്ടാണ് വീഡിയോ ചെയ്യുന്നത്’, എലിസബത്ത് വീഡിയോയിൽ പറയുന്നു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908