✍️ ലിബി. സി.എസ്
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട ജാതിവിവേചന വിവാദത്തിൽ ജാതി വിവേചനത്തിന് ഇരയായ ബാലു. ഇനി കഴകം ജോലിക്ക് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലേക്കില്ലെന്നും ദേവസ്വം പുനഃക്രമീകരിച്ച ഓഫീസ് ജോലിക്കാണെങ്കിൽ വരാമെന്നും പറഞ്ഞിരിക്കുകയാണല്ലോ? അതുതന്നെയാണ് നല്ലത്.
ഇതിങ്ങനൊക്കെ തന്നെ കോമ്പ്ലിമെൻറ്സ് ആക്കുമെന്നു തന്നെയാണ് ഞാൻ കരുതിയിരുന്നത്.
ഹിന്ദുവിൻറെ ആചാരം സംരക്ഷിക്കാൻ ബാലു എടുത്ത കഴക ജോലി ഉപേക്ഷിക്കുക എന്ന തീരുമാനം തന്നെയാണ് എല്ലാ നിലയ്ക്കും എല്ലാവർക്കും കരണീയം. ബാലുവിനും, മൈക്രോഫിനാൻസ് തട്ടിപ്പ് കമ്പനി മാത്രമായി അധഃപതിച്ച എസ്എൻഡിപിക്കും, സനാതന ബ്രാഹ്മണിസ്റ്റുകൾക്കും ബിപ്ലവ ബ്രാഹ്മണിസ്റ്റുകൾക്കും എല്ലാവർക്കും അതുതന്നെയാണ് നല്ലത്. ഇലക്ഷനൊക്കെയല്ലേ വരുന്നത് കുറച്ചുനാൾ അവർ ഇവിടെ ബിപ്ലവകാരികളായി നടന്നോട്ടെ!
എന്തയാലും ഒരു അമ്പലവാസി പൂശാരിക്ക് വേണ്ടി ചെയ്യണ്ട പ്രാഥമീക ആചാരം പോലും പാലിക്കാൻ ബാലുവിന് കഴിയില്ല. ബാലു മുൻപ് മാലകെട്ടി പരിചയമുള്ള ഇഴവ പൂജാരിമാരുടെ ആചാരമല്ല അന്തണരുടേത്!
കഴകക്കാരന്റെ ജോലി മാലകെട്ടലും പകൽ കുത്തുവിളക്ക് പിടുത്തവും മാത്രമല്ല. രാത്രി ചൂട്ടുകറ്റയുമായി പൂശാരി പൂശാൻ വരുമ്പോൾ പായവിരിക്കേണ്ടതും അമ്പലവാസികളുടെ ഭാര്യമാരുടെ ജോലിയാണ്.
അതുപോലെ അന്തണരെ രാത്രി സൽക്കരിക്കാൻ ബാലുവോ ബാലുവിൻറെ ഭാര്യയോ തയ്യാറാകുമോ?
ജാതിഭ്രാന്തനും വൃത്തികെട്ടവനുമായ ശ്രീ രാമനും സീതയ്ക്കും സഹോദരങ്ങൾക്കുമൊക്കെ ബാലുകെട്ടിയ മാല അണിഞ്ഞാൽ ചൊറിച്ചിൽ ഉണ്ടാകുക സ്വാഭാവികമാണ്. ഈഴവനായ ബാലുവും ഇത്തരം ഊളദൈവങ്ങൾക്ക് മാലകെട്ടിയും വിളക്ക് കാണിച്ചും നടക്കുന്നത് “രാവണാ കി ജയ്” വിളിച്ച സ്വന്തം പൂർവികാരോട് കാട്ടുന്ന അനീതിയാണ്. ബാലു അവർ തന്ന ആ ഗുമസ്തപ്പണി സ്വീകരിച്ച് ടെസ്റ്റ് എഴുതി പ്രമോഷൻ നേടി ഇവന്മാർക്കിട്ട് പറ്റാവുന്ന പാരവെക്കുക എന്നതാണ് ചെയ്യേണ്ടത്.
ചിലർ വേണമെങ്കിൽ ബാലുവിന് രാകേഷ് ചെയ്തതുപോലെ സുപ്രീംകോടതിവരെ പോയിട്ടായാലും കേസ് നടത്തി വിജയിച്ച് അവസാനം ക്ഷേത്രത്തിൽ കയറി പൂജിച്ച് ബ്രാഹ്മണന്റെ അഹങ്കാരം തീർത്തിട്ട് കുറച്ചുനാൾ കഴിഞ്ഞിട്ട് കളഞ്ഞിട്ട് പോരമായിരുന്നു എന്ന് പറയുംപോലെ ഒരു സാഹചര്യമാകണം ബാലുവിന് എന്നില്ലല്ലോ? ജന്മനാ തന്നെ സമ്പന്നനും 250 ൽ അധികം ക്ഷേത്രങ്ങളിൽ താന്ത്രികമുള്ള രാകേഷിന് ദേവസ്വം ബോർഡ് കൊടുക്കുന്ന നക്കാപ്പിച്ച കിട്ടിയിട്ടുവേണ്ടല്ലോ ജീവിക്കാൻ? അതുകൊണ്ട് അങ്ങനെ കളഞ്ഞിട്ട് പോകാനാവും.
കഴിഞ്ഞ സർക്കാർ കൊട്ടിഘോഷിച്ച ദളിത് ശാന്തി വിപ്ലവത്തിന്റെയും അവസ്ഥ ഇതുതന്നെ. അവരൊക്കെ ഇന്നെവിടെ എന്ന് അന്വേഷിക്കുന്നത് നല്ലതാണ്. അതും രാധാകൃഷ്‌ണൻ ആദ്യ ദലിത് ദേവസ്വം മന്ത്രി ആയിരുന്നു എന്ന് പറയുംപോലെയും അല്ലെങ്കിൽ സംഘികളുടെ പുതിയ ചരിത്രനിർമ്മിതികൾ പോലെയും തന്നെ വേറൊരു കൂട്ടർ നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ ചരിത്രനിർമ്മിതികളുടെ ഭാഗമായിരുന്നു.
ദളിതരെയും ഈഴവരെയുമൊക്കെ ദേവസ്വം ബോർഡിൽ ആദ്യമായി ശാന്തിക്കാരാക്കിയത് കഴിഞ്ഞ സർക്കാരല്ല. വടക്കൻപറവൂരിലെ രാകേഷ് തന്ത്രി സുപ്രീം കോടതിവരെ കേസ് നടത്തി കയറുന്നതിനും മുൻപേ യാതൊരു കോടതി ഉത്തരവും ഇല്ലതെ തന്നെ 1968 ജനുവരിയിൽ ൽ ആർഎസ്‌പിയിലെ പ്രാക്കുളം ഭാസി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ആയിരിക്കുമ്പോൾ ക്ഷേത്ര കലാപീഠം പോലെ ഒരു തന്ത്രവിദ്യാപീഠവും ആരംഭിച്ചിരുന്നു. എസ്എസ്എൽസി പാസായ ഹിന്ദുക്കളായ ഏതു ജാതിക്കാർക്കും അവിടെ അഡ്മിഷൻ നൽകിയിരുന്നു പക്ഷേ ഒരു ബാച്ച് മാത്രമേ അത് നടത്താൻ ബ്രാഹ്മണരും അവരുടെ കാവൽനായ്ക്കളായ ചൂദ്രരും അനുവദിച്ചുള്ളൂ.
ആദ്യ ബാച്ചിലെ അപേക്ഷകർക്ക് ദേവസ്വം ബോർഡിൻറെ ചെലവിൽ തിരുവല്ല തുകലശ്ശേരി ശ്രീരാമകൃഷ്ണ ആശ്രമത്തിൽ രണ്ട് വർഷത്തെ പരിശീലനം നൽകിയിരുന്നു. അഡ്മിഷൻ ലഭിച്ച എല്ലാവരുടെയും പേരിനോടൊപ്പം ശർമ എന്ന പേര് ചേർത്ത് ഉപനയനവും നടത്തിയാണ് ആണ് അഡ്മിഷൻ നൽകിയത്. ആബാച്ചിലേ 10 പട്ടികജാതിക്കാർ ഉൾപ്പെടെ 49 അബ്രാഹ്മണരെ1969ൽ കീഴ്ശാന്തിക്കാരായി നിയമിച്ചിരുന്നു. 1969 ൽ തന്ത്രവിദ്യാപീഠവും ആവിയായി പോയി. പിന്നീട് അഡ്മിഷൻ എടുത്തില്ല.
ആർ.എസ്.പിയിലെ പ്രാക്കുളം ഭാസി പ്രസിഡൻറും സി.പി.എമ്മിലെ പി.കെ. ചന്ദ്രാനന്ദൻ, പി.എസ്.പിയുടെ ബി. മാധവൻനായർ എന്നിവർ അംഗങ്ങളായ ദേവസ്വം ബോർഡാണ് അന്ന് നായർ-, ഈഴവ-ധീവര- പട്ടികജാതി ഉൾപ്പെടെയുള്ള അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിച്ചത്.
തുടർന്ന്, നമ്പൂതിരിമാരിലെ ഒരു വിഭാഗവും അവരുടെ സിൽബന്ദികളായ ചില ചൂദ്രരും അവർക്കെതിരെ ദുഷ്പ്രചാരണം അഴിച്ചുവിട്ടു. ഇതോടൊപ്പം, ദേവസ്വം ബോർഡിലെ ട്രേഡ് യൂണിയനുകളുടെയും രാഷ്ട്രീയപാർട്ടികളുടെയും നിശ്ശബ്ദ പിന്തുണയും ചൂദ്രർക്ക് അനുകൂലം കൂടിയായപ്പോൾ അവർക്ക് 10 വർഷത്തോളം മാത്രമേ പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ. രാകേഷിനെപ്പോലെ സുപ്രീംകോടതി വരെപോകാനുള്ള സാമ്പത്തീകശേഷി ഇല്ലാതിരുന്ന അവർക്ക് എന്തെങ്കിലും തൊഴിൽകിട്ടിയാൽ മതി എന്ന നിലപാട് സ്വീകരിക്കേണ്ടി വന്നു.അങ്ങനെ ശർമ്മമാരെല്ലാം എൽഡി ക്ലർക്കുമാരായി.
അന്ന് ശർമ്മയായ മൂന്നു പേർ എനിക്ക് പരിചിതരാണ്. ഒരാളെ വിവാഹത്തിന് മുൻപേ അറിയാമായിരുന്നു. കാരണം അദ്ദേഹം ചേർത്തലക്കാരനായിരുന്നു. മറ്റൊരാളെ പരിചയപ്പെടുന്നത് വിവാഹശേഷമാണ്. അദ്ദേഹം എൻറെ ഹസ്ബന്റിൻറെ ഒരു ബന്ധുവാണ്. മുൻപ് ഞാനിത് പോസ്റ്റിട്ട സമയത്ത് ആ പോസ്റ്റ് കണ്ട് അക്കൂട്ടത്തിലെ കൊല്ലം സ്വദേശിയായ പുലയ സമുദായത്തിൽപെട്ട ഒരു ശർമ്മ എന്നെ വിളിച്ചിരുന്നു. അങ്ങെനെ അദ്ദേഹത്തെയും പരിചയപ്പെട്ടിരുന്നു. എൻറെ സംഘികൾ പൂട്ടിച്ച ഐഡിയിൽ അദ്ദേഹം ഫ്രണ്ട് ആയിരുന്നു. അങ്ങനെ ആ ബാച്ചിലെ മൂന്നുപേരെ എനിക്ക് പേഴ്സണൽ ആയി അറിയാം.
അന്ന് ശർമ്മയായ ചേർത്തല സ്വദേശി (ഇപ്പോൾ തലയോലപ്പറമ്പ് വടയാർ താമസം) ഈഴവനായ അരൂക്കുറ്റി പെരുമ്പളം അമ്പാട്ട് വീട്ടിൽ മോഹനൻ ആണ് പിന്നീട് വൈക്കം സബ്ഗ്രൂപ്പ് ഓഫീസർ ആയി വിരമിച്ച മോഹനശർമ്മ. അദ്ദേഹം കീഴ് ശാന്തിക്കാരനായി ജോലിചെയ്ത പത്തുവർഷത്തെ തിക്താനുഭവങ്ങളെക്കുറിച്ച് ‘യോഗനാദ’ത്തിലും ‘ശിവഗിരി’മാസികയിലും കവർസ്റോറിതന്നെ വന്നിട്ടുള്ളതാണ്.
അദ്ദേഹത്തെ ആദ്യം നിയമിച്ചത് തൃപ്പൂണിത്തുറ പുതിയകാവ് പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ ആയിരുന്നു. അവിടെ കീഴ്ശാന്തിക്കാരനായ അദ്ദേഹത്തെ പുറത്തുചാടിക്കാൻ മേൽശാന്തിയും കഴകക്കാരും ചേർന്ന് ജിവിതവസാനംവരെ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിട്ടില്ലാത്ത അദ്ദേഹം ക്ഷേത്രത്തിൽ ബീഡിവലിക്കുമെന്നും വൃത്തിയില്ലെന്നും ആരോപിച്ച് അത് പ്രൂവ് ചെയ്യാൻ പായസത്തിൽ ബീഡിക്കുറ്റിയിടുകയും പോസ്റ്ററുകൾ എഴുതിവെക്കുകയും ശൂദ്രന്മാരെ സംഘടിപ്പിച്ച് പ്രക്ഷോഭമാരംഭിക്കുകയും ചെയ്തു.സഹികെട്ട് ദേവസ്വംബോർഡ് അദ്ദേഹത്തെ അവിടെനിന്ന് സ്ഥലം മാറ്റി.
പിന്നീട് നിയമിച്ചത് ഒരുമനുഷ്യനും തിരിഞ്ഞുനോക്കാത്ത പണ്ട് ടികെ മാധവനും ആമചാടി തേവനും വൈക്കം സത്യാഗ്രഹത്തിന്റെ ട്രയൽ നടത്തിയ എറണാകുളം ജില്ലയിലെ പൂത്തോട്ട ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ്. അന്ന് ഈഴവനായ ടികെമാധവനും പുലയനായ ആമചാടി തേവനും കൂടി പ്രസ്തുത ക്ഷേത്രത്തിൽ അതിക്രമിച്ച് കടന്നപ്പോൾ ബ്രാഹ്മണ പൂജാരിമാർ ശ്രീകൃഷ്ണൻറെ വിഗ്രഹവും ഇളക്കിക്കൊണ്ട് ഓടുകയായിരുന്നു അതിനടുത്തുഅതന്നെയാണ് ശ്രീനാരായണ ഗുരു പ്രതിഷ്ഠിച്ച മറ്റൊരു ശിവക്ഷേത്രം ഉള്ളത്. ഈഴവരുടെ പാക്കിസ്ഥാൻ എന്നറിയപ്പെടുന്ന സമ്പത്തിൻറെ കാര്യത്തിൽ കേരളത്തിലെ രണ്ടാമത്തെ ശാഖയായ പൂത്തോട്ട ഈഴവ മെജോറിറ്റി ഉള്ള സ്ഥലമായതിനാൽ എല്ലാവരും ശ്രീനാരായണ ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രത്തിലാണ് പോകാറ്. മറ്റേ ദേവസ്വം ബോർഡ് ക്ഷേത്രത്തിലേക്ക് ആരും അന്ന് തിരിഞ്ഞുനോക്കാറില്ലായിരുന്നു. ഇപ്പോൾ പുതിയ ഹൈന്ദവ നവോത്ഥാനക്കാരും ശോഭിപ്പിക്കൽകാരും ഈ ക്ഷേത്രം ഏറ്റെടുത്ത് സവർണ്ണരുടെ ഒരു കേന്ദ്രമാക്കി മാറ്റുന്നുണ്ടെങ്കിലും അന്ന് ഒരു പട്ടിപോലും തിരിഞ്ഞുനോക്കാറില്ലായിരുന്ന ആക്ഷേത്രത്തിലാണ് മോഹനശർമ്മയെ നിയമിച്ചത്.
എനിട്ടുകൂടി അവിടെയും അദ്ദേഹത്തിനെതിരെ പരാതികളും ആരോപണങ്ങളുമായി ബ്രാഹ്മണരും ചൂദ്രരും രംഗത്തുവരികയും പഴയ പായസ ബീഡിക്കുറ്റി ആരോപണങ്ങൾക്കൊപ്പം കാണിപ്പാത്രം മോഷ്ടിച്ചു എന്നുവരെ ആരോപണമുന്നയിക്കുകയും കേസാക്കുകയും ചെയ്തു. പത്തുപൈസപോലും ആരും കാണിക്കപാത്രത്തിൽ ഇടാൻ ചെല്ലാത്ത ഒരു ക്ഷേത്രത്തിലെ കാണിക്കപാത്രം മോഷ്ടിച്ചെന്നാണ് അദ്ദേഹത്തിനെതിരെ കേസുണ്ടാക്കിയത്. പക്ഷെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ദേവസ്വംബോർഡിന് മനസിലായെങ്കിലും സഹികെട്ട് അദ്ദേഹത്ത എൽഡിക്ലർക്കായി നിയമിച്ചാണ് ദേവസ്വം ബോർഡ് പ്രശ്നം പരിഹരിച്ചത്. പിന്നീട് സർവീസിൽ ഇരുന്ന് പഠിച്ച അദ്ദേഹത്തിന് പ്രമോഷൻ ലഭിക്കുകയായിരുന്നു. ഇതുതന്നെയായിരുന്നു മറ്റ് നാൽപ്പത്തെട്ടു നായർ, ഈഴവ, പുലയ, പറയ ശർമ്മമാരുടെയും അവസ്ഥ.
മോഹന ശർമ്മ പിന്നീട് തുറവൂരും വൈക്കത്തും സബ് ഗ്രൂപ്പ് ഓഫീസർ ആയിരിക്കുന്ന സമയത്ത് ബ്രാഹ്മണരെ വളരെ സ്നേഹത്തോടെ ചിരിച്ചുകൊണ്ടുതന്നെ ‘ക്ഷ… ങ്ക…. ങ്ങ….’ വരപ്പിച്ച് മധുര പ്രതികാരം ചെയ്തിരുന്നു. അതുകൊണ്ട് ബാലു ഇവനെയൊക്കെപ്പോലെ മുറിമുണ്ടും കോണകവും ഉടുത്ത് വിളക്കുപിടിക്കാൻ നടക്കാതെ അന്തസോടെ വസ്ത്രധാരണം ചെയ്യാവുന്ന ഓഫീസ് ജോലിക്ക് പോകുക.
ഇതുപോലെ ഉദ്യോഗം നേടാനല്ലാതെ ഒരു അവർണ്ണനും ഇത്തരം വൃത്തികെട്ട സവർണ്ണ ക്ഷേത്രങ്ങളിലേക്ക് പോകാതിരിക്കുകയാണ് വേണ്ടത്. അതിനുള്ള വെളിവ് ഒരുകാലത്തും ഭക്തശിരോമണികൾക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല.


