മലപ്പുറം: അരീക്കോട് സായുധ പോലീസ് ക്യാമ്പില്‍ പോലീസുകാരന് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ നിലയില്‍. വയനാട് സ്വദേശി വിനീത് ആണ് മരിച്ചത്. എസ് ഒ ജി കമാന്‍ഡോ ആയ വിനീത് അവധി നല്‍കാത്തതിന്റെ പേരില്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.


