Sat. Nov 21st, 2026

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ലാത്തിച്ചാര്‍ജ് നട്ത്തിയതോടെ സെക്രട്ടേറിയറ്റ് കവാടം യുദ്ധക്കളമായി. സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്ക് തലയ്ക്ക് പരുക്കേറ്റു. പോലീസ് വളഞ്ഞിട്ട് തല്ലിയെന്ന് അബിന്‍ വര്‍ക്കി ആരോപിച്ചു. മാര്‍ച്ചിനിടെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച സംസ്ഥാന സെക്രട്ടറി സുബിതക്കും പരുക്കേറ്റു.

തൃശൂരും കോട്ടയത്തും പത്തനംതിട്ടയിലും നടന്ന യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ചുകളിലും സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ മറിച്ചിട്ടു.