പത്തനംതിട്ട: എസ് എന്‍ ഡി പി വിഭാഗത്തെ കാവി കൊടിക്കീഴില്‍ കെട്ടാനുള്ള ശ്രമത്തിനെതിരെ പാര്‍ട്ടി ശക്തമായ പ്രചാരണവും ഇടപെടലുകളും നടത്തുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കെ എസ് കെ റ്റി യു ജില്ലാ സമ്മേളനം കോന്നിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൊത്തത്തില്‍ എല്‍ ഡി എഫിന് ലഭിക്കേണ്ട വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഈഴവ വിഭാഗങ്ങളുടെ നല്ലൊരു ശതമാനം ബി ഡി ജെ എസ് വഴി ബി ജെ പിക്ക് ലഭിച്ചു.ഇത് പാര്‍ട്ടി ഗൗരവമായി കാണും.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും എല്‍ ഡി എഫ് ഉയര്‍ത്തിയ വിഷയങ്ങളെ തുണയ്ക്കുന്നവരായിരുന്നു കേരളത്തിലെ 80 ശതമാനം ജനങ്ങളും. അവര്‍ക്ക് ബി ജെ പിയെ പുറത്താക്കുകയെന്ന ലക്ഷ്യം മാത്രമാണുണ്ടായത്. ഇതിനായി ഇന്ത്യ മുന്നണിയെ പിന്തുണച്ച് കോണ്‍ഗ്രസിന് വോട്ടു ചെയ്യുകയായിരുന്നു. 19 സ്ഥലങ്ങളില്‍ തോറ്റങ്കിലും എല്‍ ഡി എഫിന്റെ വോട്ടിങ് ശതമാനം വര്‍ധിച്ചതായും, തൃശൂരില്‍ യു ഡി എഫിന്റെ വോട്ടുകള്‍ ബി ജെ പിയ്ക്ക് പോയതാണ് അവര്‍ക്ക് ഒരു സീറ്റ് നേടാന്‍ കാരണമായതെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. തെറ്റുകള്‍ തിരുത്തി ശക്തമായി മുന്നോട്ട് പോകുമെന്നും, വരുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍ ഡി എഫ് മികച്ച വിജയം നേടുമെന്ന ആത്്മവിശ്വാസവും സി പി എം സെക്രട്ടറി പങ്ക് വച്ചു.


